ഫുജൈറ ഭരണാധികാരി ശൈഖ് ഹമദിന് റമസാന്‍ ആശംസ നേര്‍ന്ന് ഖലീല്‍ ബുഖാരി തങ്ങള്‍

ഫുജൈറ ഭരണാധികാരി ശൈഖ് ഹമദിന് റമസാന്‍ ആശംസ നേര്‍ന്ന് ഖലീല്‍ ബുഖാരി തങ്ങള്‍

മലപ്പുറം: യു എ ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ശര്‍ഖി, കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് അല്‍ ശര്‍ഖി എന്നിവര്‍ക്ക് റമസാന്‍ ആശംസകള്‍ നേര്‍ന്ന് കേരള മുസ് ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറിയും മഅദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി. ഫുജൈറയുടെ ഭരണാധിപനെന്ന നിലയില്‍ അര നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ ശൈഖ് ഹമദിന്റെ സംഭാവനകള്‍ എടുത്തു പറഞ്ഞ ഖലീല്‍ തങ്ങള്‍ ഇമാറാത്തിന്റെ സുസ്ഥിര വികസനത്തിനായി അദ്ദേഹം നടപ്പിലാക്കിയ പദ്ധതികള്‍ യുഎഇ യുടെ വികസനത്തില്‍ നിര്‍ണായക പങ്കുവഹിച്ചതായി അഭിപ്രായപ്പെട്ടു.

ഇന്ത്യയും യു എ ഇയുമായുള്ള ഊഷ്മള ബന്ധവും അതില്‍ കേരളീയരുടെ സവിശേഷ സംഭാവനകളും വിലമതിക്കാനാവാത്തതാണെന്ന് ഭരണാധികാരികള്‍ അഭിപ്രായപ്പെട്ടു.

മദ്യപിച്ച് പരാക്രമം; അൽമാസിലെ ഡോക്ടർക്കെതിരെ കേസ്; ഡോക്ടറെ പുറത്താക്കി ആശുപത്രി

 

Sharing is caring!