മദ്യപിച്ച് പരാക്രമം; അൽമാസിലെ ഡോക്ടർക്കെതിരെ കേസ്; ഡോക്ടറെ പുറത്താക്കി ആശുപത്രി

മദ്യപിച്ച് പരാക്രമം; അൽമാസിലെ ഡോക്ടർക്കെതിരെ കേസ്; ഡോക്ടറെ പുറത്താക്കി ആശുപത്രി

കോട്ടക്കൽ: മദ്യപിച്ച് വാഹനമോടിച്ച് കാടാമ്പുഴ ടോൾ ​ഗേറ്റിന് സമീപം അപകടം വരുത്തിയ ശേഷം ഡോക്ടറുടെ പരാക്രമം. കോട്ടക്കലിലെ അൽമാസ് ആശുപത്രിയിലെ യൂറോളജി വിഭാഗം ഡോക്ടറായ രാഹുൽ രവീന്ദ്രനാണ് സംഭവത്തിലെ വില്ലൻ. ഇയാൾക്കെതിരെ കാടാമ്പുഴ പോലീസ് കേസെടുത്തിട്ടുണ്ട്. ഡോക്ടറുടെ വാഹനം മറ്റൊരു വാഹനത്തിൽ ഇടിച്ചത് നാട്ടുകാർ ചോദ്യം ചെയ്തിരുന്നു. ഡോക്ടർ നാട്ടുകാരോട് മദ്യപിച്ച് അപമാര്യാദയോടെ പെരുമാറുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.

വ്യാഴാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം. രണ്ടത്താണിയിൽ വെച്ച് ഡോക്ടറുടെ കാർ അപകടകരമാം വിധം ബൈക്ക് യാത്രികനെ ഇടിച്ചിട്ട് നിർത്താതെ പോയി. വാഹനത്തെ വെട്ടിച്ചിറ ടോൾ പ്ലാസക്ക് സമീപം തടയുകയും നാട്ടുകാർ ചോദ്യം ചെയ്യുകയും ചെയ്തു. ഇതോടെ ഡോക്ടർ ബൈക്ക് യാത്രികനെ ആക്രമിക്കുകയായിരുന്നു. പിന്നീട് ഇയാൾ നാട്ടുകാർക്ക് നേരെ തിരിയുകയും തട്ടികയറുകയും ചെയ്തു.

ഡോക്ടറുടെ പ്രവൃത്തിക്കെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഈ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ഇതേ തുടർന്ന് ആശുപത്രി അധികൃതർ ഇദ്ദേഹത്തെ സർവീസിൽ നിന്ന് പുറത്താക്കി.

പാണക്കാട്​ തൂക്കുപാലത്തിന്​ സമീപം ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച്​ യുവാവ്​ മരിച്ചു

Sharing is caring!