പാണക്കാട് തൂക്കുപാലത്തിന് സമീപം ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

മലപ്പുറം: പാണക്കാട് തൂക്കുപാലത്തിന് സമീപം ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ വട്ടപറമ്പ് സ്വദേശി മൊയ്തീൻകുട്ടി (35) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ആറോടെയാണ് അപകടം.
ഗുരുതരമായി പരിക്കേറ്റ മൊയ്തീൻകുട്ടിയെ നാട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോട്ടപ്പടിയിലെ സിക്സ് സ്റ്റാർ കൂർബാറിലെ ജീവനകാരനാണ്. കൂൾബാർ അവധിയായതിനാൽ താൽകാലികമായി കോട്ടപ്പടി ആശുപത്രി കാന്റീനിൽ ജോലിചെയ്യുകയായിരുന്നു. ജോലി കഴിഞ്ഞ് നോമ്പ് തുറക്കാൻ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം. സ്കൂട്ടർ യാത്രികർക്കും പരിക്കേറ്റിട്ടുണ്ട്.
ബാപ്പ: പരി മായിൻകുട്ടി. ഉമ്മ: റുഖിയ. ഭാര്യ: ഫാത്തിമ. രണ്ടുമക്കളുണ്ട്. സഹോദരങ്ങൾ: അബ്ദുൽ നാസർ, മുഹമ്മദ് റാഷിക്. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലുള്ള മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ഖബറടക്കും.
താനൂരിൽ നാടുവിട്ട പെൺകുട്ടികൾക്കൊപ്പം യാത്ര ചെയ്ത യുവാവ് അറസ്റ്റിൽ
RECENT NEWS

നിലമ്പൂര്‍ ജില്ലാശുപത്രിക്ക് പുതിയതായി സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ
നിലമ്പൂര്‍: ജില്ലാശുപത്രിയില്‍ പുതിയതായി സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിര്‍മിക്കാന്‍ ഭരണാനുമതിയായി. പ്ലാന്റ് നിര്‍മാണം ഉടന്‍ ആരംഭിക്കും. എന്‍എച്ച്എം വിഹിതമായ 1.80 കോടി രൂപയും ജില്ലാ പഞ്ചായത്ത് വിഹിതമായ 95 ലക്ഷവുമുള്‍പ്പെടുത്തി 2.75 കോടിയുടെ [...]