ഉംറ നിർവഹിക്കാനെത്തിയ മലപ്പുറം പൂക്കോട്ടൂർ സ്വദേശി ജിദ്ദയിൽ ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു

ഉംറ നിർവഹിക്കാനെത്തിയ മലപ്പുറം പൂക്കോട്ടൂർ സ്വദേശി ജിദ്ദയിൽ ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു

ജിദ്ദ: ഉംറ നിർവഹിക്കാനെത്തിയ മലപ്പുറം പൂക്കോട്ടൂർ സ്വദേശി ജിദ്ദയിൽ ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു. പൂക്കോട്ടൂരിലെ പരേതനായ കറുത്തേടത്ത് അബ്ദുഹാജിയുടെ മകൻ ഉമ്മർ എന്ന കുഞ്ഞാപ്പ (65)യാണ് ജിദ്ദയിൽ മരിച്ചത്. ഒരു മാസം മുമ്പ് ഭാര്യക്കൊപ്പം ഉംറ നിർവഹിക്കാനെത്തിയതായിരുന്നു. ഉംറ നിർവഹിച്ച ശേഷം ജിദ്ദയിലുള്ള മകൾ റിഷാനയുടെയും മരുമകൻ ബാസിമിന്റെയും വീട്ടിൽ എത്തിയതായിരുന്നു.

ചെറിയ പെരുന്നാൾ കഴിഞ്ഞ് നാലിന് നാട്ടിലേക്ക് മടങ്ങാനിരുന്നതാണ്. മുപ്പത് വർഷത്തോളം റിയാദിൽ പ്രവാസിയായിരുന്നു ഇദ്ദേഹം. കെ.എം.സി.സി നേതാവ് മുജീബ് പൂക്കോട്ടൂരിന്റെ പിതൃസഹോദര പുത്രനാണ്. മയ്യിത്ത് മറവ് ചെയ്യുന്നതിനും മറ്റു സഹായങ്ങൾക്കും ജിദ്ദ കെഎംസിസി വെൽഫയർ വിംഗ് കൂടെയുണ്ട്.

ഭാര്യ- ആറ്റശ്ശേരി ഷാഹിന(മൊറയൂർ), മക്കൾ: റഷീഖ് (ഹൈദരാബാദ്), റിഷാന (ജിദ്ദ), റിൻഷി (ബംഗളൂരു), റയാൻ. മരുമകൻ- പുത്തൂപ്പാടൻ ബാസിം (പുല്ലങ്കോട്).

ഓട്ടോ ഡ്രൈവറുടെ മരണത്തിൽ നര​ഹത്യക്ക് കേസ്, ബസ് ജീവനക്കാർ അറസ്റ്റിൽ

Sharing is caring!