ഓട്ടോ ഡ്രൈവറുടെ മരണത്തിൽ നരഹത്യക്ക് കേസ്, ബസ് ജീവനക്കാർ അറസ്റ്റിൽ

മലപ്പുറം: ഓട്ടോ ഡ്രൈവർ അബ്ദുൽ ലത്തീഫിന്റെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് ബസ് തൊഴിലാളികളെ പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടത്തോട് പഴമല്ലൂർ വരിക്കോടൻ ഹൗസിലെ മുഹമ്മദ് നിഷാദ് (28), ഇരുമ്പുഴി വടക്കുംമുറി തോട്ടത്തിൽ ഹൗസിലെ സുജീഷ് (36), ആനക്കയം പുള്ളീരങ്ങാടി ആനക്കയം കോമ്പേരി ഹൗസിലെ സിജു (37) എന്നിവരാണ് അറസ്റ്റിലായത്.
അബ്ദുൽ ലത്തീഫ് മരണപ്പെട്ട വെള്ളിയാഴ്ച്ച തന്നെ മൂവരെയും പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. യാത്രക്കാരെ കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടയിലായിരുന്നു ബസ് തൊഴിലാളികളും ഓട്ടോ ഡ്രൈവർ അബ്ദുൽ ലത്തീഫും തമ്മിലുള്ള സംഘർഷം. ഇതിനെ തുടർന്നാണ് മലപ്പുറം ഒതുക്കുങ്ങലിൽ ബസ് തൊഴിലാളികൾ ലത്തീഫിനെ ആക്രമിച്ചത്.
മർദ്ദനമേറ്റ്, അബ്ദുൽ ലത്തീഫ് സ്വയം ഓട്ടോ ഓടിച്ചു മലപ്പുറം താലുക്ക് ആശുപത്രിയിലെത്തി. അവിടെ ഓട്ടോ പാർക്ക് ചെയ്ത ശേഷം അദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഹൃദയാഘാതമാണ് മരണകാരണം.
പ്രതികൾക്കെതിരെ നരഹത്യ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇന്ന് പ്രതികളെ മലപ്പുറം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കോടതി പിന്നീട് മൂവരെയും റിമാൻഡ് ചെയ്തു.
അങ്ങാടിപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന ഗർഭിണി മരിച്ചു
RECENT NEWS

നിലമ്പൂര്‍ ജില്ലാശുപത്രിക്ക് പുതിയതായി സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ
നിലമ്പൂര്‍: ജില്ലാശുപത്രിയില്‍ പുതിയതായി സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിര്‍മിക്കാന്‍ ഭരണാനുമതിയായി. പ്ലാന്റ് നിര്‍മാണം ഉടന്‍ ആരംഭിക്കും. എന്‍എച്ച്എം വിഹിതമായ 1.80 കോടി രൂപയും ജില്ലാ പഞ്ചായത്ത് വിഹിതമായ 95 ലക്ഷവുമുള്‍പ്പെടുത്തി 2.75 കോടിയുടെ [...]