സുജിത്ത് ദാസിനെ തിരിച്ചെടുത്തത് സി പി എമ്മിന്റെ ആർ എസ് എസിനുള്ള സമ്മാനം; പി വി അൻവർ

സുജിത്ത് ദാസിനെ തിരിച്ചെടുത്തത് സി പി എമ്മിന്റെ ആർ എസ് എസിനുള്ള സമ്മാനം; പി വി അൻവർ

മലപ്പുറം: സസ്പെൻഷനിലായിരുന്നു മുൻ മലപ്പുറം എസ് പി എസ് സുജിത്ത് ദാസിനെ തിരിച്ചെടുത്തത് ആർ എസ് എസിനുള്ള സി പി എം സമ്മാനമാണെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് പി വി അൻവർ. താനൂർ തമിർ ജിഫ്രി കസ്റ്റഡി മരണക്കേസിൽ പ്രതികളായി സസ്‌പെൻഷനിൽ കഴിയുന്ന പൊലീസ് ഉദ്യോഗസ്ഥരെയും സർക്കാർ പുനനിയമിക്കാൻ തയ്യാറെടുക്കുന്നതായി അൻവർ ആരോപിച്ചു.

സുജിത് ദാസിനെതിരായ അന്വേഷണ റിപ്പോർട്ട് ഇതുവരെ സമർപ്പിച്ചിട്ടില്ലെന്ന് അൻവർ ചൂണ്ടിക്കാട്ടി. അന്വേഷണ നടപടികൾ പൂർത്തിയാകുന്നതിന് മുൻപായി ഒരു ഓഫീസറെ സർവീസിൽ തിരിച്ചെടുക്കുന്നത് കീഴ്വഴക്കമില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു. സുജിത് ദാസിനെതിരെ ആവശ്യമായ എല്ലാ തെളിവുകളും അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ടെന്നും എന്നാൽ ഇതുവരെ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എസ് പിയുടെ ഔദ്യോ​ഗിക വസതിയിൽ നിന്നും മരം മുറിച്ച് കടത്തിയെന്ന മുൻ എസ് ഐ എൻ ശ്രീജിത്തിന്റെ പരാതിയിൽ താൻ കക്ഷി ചേരുകയായിരുനെന്ന് പി വി അൻവർ വ്യക്തമാക്കി. സുജിത് ദാസിന്റെ സസ്‌പെൻഷനിലേക്കുള്ള നടപടികൾ തന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ആരംഭിച്ചത്. കരിപ്പൂർ വിമാനത്താവളത്തിലെ സ്വർണക്കടത്ത്, എടവണ്ണ റിദാൻ ബാസിൽ കൊലപാതകത്തിൽ മയക്കുമരുന്ന്-സ്വർണക്കടത്ത് മാഫിയകളുടെ പങ്ക്, കോഴിക്കോട് നിന്നുള്ള മാമിയുടെ തിരോധാനം എന്നിവയിൽ പൊലീസിന്റെ പങ്കിനെക്കുറിച്ച് വിവിധ ആശങ്കൾ തെളിവ് സഹിതം ഉന്നയിച്ചിട്ടും നടപടി ഉണ്ടായില്ലെന്ന് അൻവർ പറഞ്ഞു.

നടന്നു കൊണ്ടിരിക്കുന്ന അന്വേഷണങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച അദ്ദേഹം, ആഭ്യന്തര വകുപ്പിന്റെ സമീപനം സദുദ്ദേശപരമല്ലെന്നും, ചിലരെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് അതിനുപിന്നിലെന്നും ആരോപിച്ചു.

ബസ് ജീവനക്കാരുടെ മര്‍ദിച്ചെന്ന് ആരോപണം; ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞു വീണ് മരിച്ചു

അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചാൽ, അതിൽ എതിർപ്പുണ്ടെങ്കിൽ കോടതിയെ സമീപിക്കുമെന്നും അൻവർ വ്യക്തമാക്കി.

 

Sharing is caring!