ബസ് ജീവനക്കാരുടെ മര്‍ദിച്ചെന്ന് ആരോപണം; ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞു വീണ് മരിച്ചു

മലപ്പുറം: ഒതുക്കുങ്ങലില്‍ ബസ് ജീവനക്കാരുമായുണ്ടായ തര്‍ക്കത്തിന് പിന്നാലെ ചികില്‍സ തേടി താലൂക്ക് ആശുപത്രിയിലെത്തിയ ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞ് വീണു മരിച്ചു. മാണൂരില്‍ താമസിക്കുന്ന 49കാരനായ അബ്ദുള്‍ ലത്തീഫാണ് മരിച്ചത്. മരണ കാരണം വ്യക്തമല്ല, ഇത് പോസ്റ്റുമോര്‍ട്ടത്തിനുശേഷമേ വ്യക്തമാകുകയുള്ളു.
വടക്കേമണ്ണയിലെ ബസ് സ്റ്റോപ്പില്‍ നിന്ന് ഓട്ടോയില്‍ ആളെ കയറ്റിയതിനെതിരെ ബസ് ജീവനക്കാര്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്നായിരുന്നു ആക്രമണം. ബസ് ജീവനക്കാര്‍ ഓട്ടോറിക്ഷ പിന്തുടര്‍ന്ന് തടഞ്ഞുവെച്ച് ആക്രമിച്ചുവെന്നാണ് ആരോപണം.
അബ്ദുള്‍ ലത്തീഫ് മലപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് ഓട്ടോ ഓടിച്ച് തനിച്ച് എത്തിക്കുയും പാര്‍ക്കിങ്ങില്‍ കുഴഞ്ഞ് വീഴുകയുമായിരുന്നു. ഓട്ടോ ഡ്രൈവറുടെ അസ്വാഭാവിക മരണത്തെ തുടര്‍ന്ന് മൂന്ന് ബസ് ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മഞ്ചേരി-തിരൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിലെ ജീവനക്കാരാണ്.
ഇ ഡി റെയ്ഡ്; വഖഫ് സംരക്ഷണ സമ്മേളനങ്ങൾ നടത്തിയതിലുള്ള പകപോക്കൽ – എസ്ഡിപിഐ
മലപ്പുറം പൊലീസ് ബസ് ജീവനക്കാരെ ചോദ്യം ചെയ്യുകയും സാക്ഷികളില്‍ നിന്ന് മൊഴിയെടുക്കുകയും ചെയ്തു. അസ്വാഭാവിക മരണത്തിനുള്ള കേസില്‍ പൊലീസ് അന്വേഷണം ആരംഭിക്കാനിരിക്കുകയാണ്. അബ്ദുല്‍ ലത്തീഫിന്റെ മൃതദേഹം മലപ്പുറം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.
RECENT NEWS

നിലമ്പൂര്‍ ജില്ലാശുപത്രിക്ക് പുതിയതായി സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ
നിലമ്പൂര്‍: ജില്ലാശുപത്രിയില്‍ പുതിയതായി സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിര്‍മിക്കാന്‍ ഭരണാനുമതിയായി. പ്ലാന്റ് നിര്‍മാണം ഉടന്‍ ആരംഭിക്കും. എന്‍എച്ച്എം വിഹിതമായ 1.80 കോടി രൂപയും ജില്ലാ പഞ്ചായത്ത് വിഹിതമായ 95 ലക്ഷവുമുള്‍പ്പെടുത്തി 2.75 കോടിയുടെ [...]