മലപ്പുറം എസ് ഡി പി ഐ ഓഫിസിൽ ഇ ഡി റെയ്ഡ്

മലപ്പുറം എസ് ഡി പി ഐ ഓഫിസിൽ ഇ ഡി റെയ്ഡ്

മലപ്പുറം: മലപ്പുറം എസ് ഡി പി ഐ ഓഫിസിൽ ഇ ഡി റെയ്ഡ്. ഇന്ന് രാവിലെ 10.30ഓടെ തുടങ്ങിയ റെയ്ഡ് ഉച്ചക്ക് 2.30ഓടെയാണ് അവസാനിച്ചത്.

ഇ ഡിയുടെ ചെന്നൈ യൂണിറ്റിലെ ഉദ്യോ​ഗസ്ഥരാണ് റെയ്ഡ് ന‌ടത്തിയത്. രാജ്യം മുഴുവൻ ഏകദേശം 12ഓളം എസ് ഡി പി ഐ ഓഫിസുകളിൽ നടത്തിയ റെയ്ഡിന്റെ ഭാ​ഗമായാണ് മലപ്പുറത്തും റെയ്ഡ് നടത്തിയത്. എസ് ഡി പി ഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസിയെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇ ഡി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയെന്ന നിലയ്ക്കാണ് വിവിധ ഓഫിസുകളിൽ റെയ്ഡ് നടത്തിയത്.

എസ് ഡി പി ഐയ്ക്ക് പോപ്പുലർ ഫണ്ട് ധനസഹായം നൽകിയെന്ന സൂചനയിലാണ് ഇ ഡി റെയ്ഡെന്നാണ് വിവരം. പല തവണ തിരഞ്ഞെടുപ്പ് ഫണ്ടായും നോമ്പ് കാലത്ത് സഹായധനമായും പോപ്പുലർ ഫണ്ട് പണം നൽകിയെന്നാണ് സൂചന.

താനൂരിൽ കാണാതായ കുട്ടികൾ മുംബൈയിൽ; പോലീസ് സംഘം പിന്നാലെ

Sharing is caring!