താനൂരിൽ കാണാതായ കുട്ടികൾ മുംബൈയിൽ; പോലീസ് സംഘം പിന്നാലെ

താനൂരിൽ കാണാതായ കുട്ടികൾ മുംബൈയിൽ; പോലീസ് സംഘം പിന്നാലെ

താനൂർ: താനൂരിൽ നിന്ന് കാണാതായ പ്ലസ്ടു വിദ്യാർഥിനികളുടെ സി സി ടി വി ദൃശ്യം മുംബൈയിൽ നിന്നും ലഭിച്ചു. മുംബൈയിലെ ബ്യൂട്ടി സലൂണിൽ പെൺകുട്ടികൾ മുടിവെട്ടുന്ന ദൃശ്യമാണ് പോലീസിന് ലഭിച്ചത്. തുടർന്ന് താനൂർ പോലീസ് സംഘം കുട്ടികളെ തിരഞ്ഞ് മുംബൈയിലേക്ക് തിരിച്ചു.

നേരത്തെ കുട്ടികളുടെ ദൃശ്യം തിരൂർ റയിൽവേ സ്റ്റേഷനിൽ നിന്നും ലഭിച്ചിരുന്നു. എടവണ്ണ സ്വദേശിയുടെ പേരിലുള്ള ഒരു നമ്പറിൽ നിന്ന് പെൺകുട്ടികളുടെ ഫോണിലേക്ക് കോൾ വന്നിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഇയാളുടെ ലൊക്കേഷൻ മഹാരാഷ്ട്രയാണ് കാണിച്ചത്. വീടു വിട്ട കുട്ടികൾക്കൊപ്പം ഇയാളുമുണ്ടെന്ന നി​ഗമനത്തിലാണ് പോലീസ്.

വീട്ടിൽ നിന്നും സ്കൂൾ യൂണിഫോം ധരിച്ചിറങ്ങിയ കുട്ടികൾ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ അത് മാറ്റി ജീൻസും ടീ ഷർട്ടുമാണ് ധരിച്ചിരുന്നത്. തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ലഭിച്ച ദൃശ്യത്തിൽ അതായിരുന്നു വേഷം.

ഇന്നലെ ഉച്ചയോടെയാണ് താനൂർ ദേവദാർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനികളായ ഫാത്തിമ ഷഹദയെയും അശ്വതിയെയും കാണാതെയാകുന്നത്. പരീക്ഷയ്ക്ക് പോവുകയാണെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. സ്കൂളിന്റെ പരിസരത്ത് എത്തിയെങ്കിലും കുട്ടികൾ പരീക്ഷ എഴുതിയിട്ടില്ല. കുട്ടികളുടെ കൈയിൽ മൊബൈൽ ഫോൺ ഉണ്ടെങ്കിലും സ്വിച്ച് ഓഫ് ആണ്. ഒരുതവണ ഓണായപ്പോൾ കോഴിക്കോടാണ് ലൊക്കേഷൻ കാണിച്ചത്. കൂടാതെ, പെൺകുട്ടികളുടെ ഫോണിലേക്ക് ഒരേ നമ്പറിൽ നിന്ന് കോൾ വന്നിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. എടവണ്ണ സ്വദേശിയുടെ പേരിലാണ് സിം.

താനൂർ പുത്തൻ തെരുവിൽ 10500 ലിറ്റർ സ്പിരിറ്റ് ശേഖരം പിടികൂടി

അതേസമയം 5 രൂപയുമായാണ് കുട്ടികൾ വീട്ടിൽ നിന്ന് ഇറങ്ങിയതെന്ന് മാതാപിതാക്കൾ പറഞ്ഞു. സ്കൂളിൽ നിന്നും ടീച്ചറാണ് ഇവർ പരീക്ഷക്കെത്തിയില്ലെന്ന വിവരം മാതാപിതാക്കളെ അറിയിച്ചത്. തുടർന്ന് ഇവർ ബന്ധപ്പെടാൻ നോക്കിയപ്പോൾ നമ്പർ സ്വിച്ച്ഡ് ഓഫ് ആയിരുന്നു. ഇതേ തുടർന്ന് വൈകുന്നേരത്തോടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു.

Sharing is caring!