കരുവാരക്കുണ്ടിൽ കടുവയെ കണ്ടെന്ന് വ്യാജപ്രചരണം; യുവാവിനെതിരെ കേസ്

കരുവാരകുണ്ട്: കരുവാരക്കുണ്ടിലെ ജനവാസ മേഖലയിൽ കടുവയെ നേരിൽ കണ്ടെന്ന വ്യാജവീഡിയോ പ്രചരിപ്പിച്ച യുവാവിനെതിരെ വനം വകുപ്പ് നിയമനടപടികൾ ആരംഭിച്ചു. തെറ്റായ വിവരം പ്രചരിച്ചതോടെ പ്രദേശത്തെ ജനങ്ങളിൽ അനാവശ്യ ഭീതിയും ആശയക്കുഴപ്പവും സൃഷ്ടിച്ചിരുന്നു. ഇതിനെതിരെ കരുവാരക്കുണ്ട് പോലീസ് സ്റ്റേഷനിൽ വനം വകുപ്പ് പരാതി നൽകി.
കരുവാരക്കുണ്ട് ചേരി സിടിസി എസ്റ്റേറ്റിലെ മണിക്കനാംപറമ്പിൽ ജെറിൻ ആണ് ആർത്തല ചായ എസ്റ്റേറ്റിനരികിൽ കടുവയെ കണ്ടെന്നും അതിന്റെ ദൃശ്യം സ്വയം പകർത്തിയെന്നുമുള്ള വ്യാജവീഡിയോ ചൊവ്വാഴ്ച്ച പ്രചരിപ്പിച്ചത്. തന്റെ വാഹനത്തിന്റെ ഹെഡ്ലൈറ്റിന്റെ പ്രകാശത്തിൽ കടുവയെ കണ്ടെന്നും അക്രമിക്കില്ലെന്ന് തോന്നിയതിനാൽ വീഡിയോ പകർത്തുകയായിരുന്നുവെന്നുമാണ് ജെറിൻ അവകാശപ്പെട്ടത്.
ആദ്യം കടുവയെ റോഡിൽ കണ്ടു, പിന്നീടത് റോഡ് ക്രോസ് ചെയ്ത് റോഡരികിൽ കിടന്നു. ആദ്യമൊന്ന് ഭയപ്പെട്ടെങ്കിലും, വാഹനം നിർത്തി നിരീക്ഷിക്കാൻ തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു. പിന്നീടാണ് കടുവ കാട്ടിലേക്ക് മടങ്ങി പോയതും, തനിക്ക് യാത്ര തുടരാനായതുമെന്ന് ജെറിൻ വ്യക്തമാക്കി.
എന്നാൽ വനം വകുപ്പ് നടത്തിയ അന്വേഷണത്തിൽ ജെറിൻ പ്രചരിപ്പിച്ച ദൃശ്യങ്ങൾ പഴയ ഒരു വീഡിയോ എഡിറ്റ് ചെയ്ത് ഇന്റർനെറ്റിൽ നിന്ന് ലഭിച്ചതാണെന്ന് വെളിപ്പെട്ടു. നിലമ്പൂർ സൗത്ത് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ജി ധനിക് ലാൽ നേരിട്ട് നടത്തിയ ചോദ്യംചെയ്യലിനിടയിൽ ജെറിൻ സംഭത്തിന്റെ സത്യാവസ്ഥ വ്യക്തമാക്കുകയായിരുന്നു.
താനൂർ മുക്കോലയിൽ യുവതിയെ കിണറ്റിൽ വീണുമരിച്ച നിലയിൽ കണ്ടെത്തി
ഡിഎഫ്ഒയുടെ നിർദേശപ്രകാരം കരുവാരക്കുണ്ട് പൊലീസിൽ ജെറിന്റെ പേരിൽ പരാതി നൽകുകയും നിയമനടപടികൾ ആരംഭിക്കുകയും ചെയ്തു. തെറ്റായ വിവരം പ്രചരിപ്പിച്ചതിലൂടെ ജനങ്ങളിൽ അനാവശ്യ ഭീതിയും ആശയക്കുഴപ്പവും സൃഷ്ടിച്ചതിന്റെ പേരിലാണ് കേസ്.
RECENT NEWS

നിലമ്പൂര്‍ ജില്ലാശുപത്രിക്ക് പുതിയതായി സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ
നിലമ്പൂര്‍: ജില്ലാശുപത്രിയില്‍ പുതിയതായി സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിര്‍മിക്കാന്‍ ഭരണാനുമതിയായി. പ്ലാന്റ് നിര്‍മാണം ഉടന്‍ ആരംഭിക്കും. എന്‍എച്ച്എം വിഹിതമായ 1.80 കോടി രൂപയും ജില്ലാ പഞ്ചായത്ത് വിഹിതമായ 95 ലക്ഷവുമുള്‍പ്പെടുത്തി 2.75 കോടിയുടെ [...]