താനൂർ മുക്കോലയിൽ യുവതിയെ കിണറ്റിൽ വീണുമരിച്ച നിലയിൽ കണ്ടെത്തി
താനൂർ: താനൂർ മുക്കോലയിൽ യുവതിയെ കിണറ്റിൽ വീണുമരിച്ച നിലയിൽ കണ്ടെത്തി. മുക്കോല സ്വദേശി മുണ്ടേക്കാട്ട് റിഷിക (21)യെയാണ് വീടിനോട് ചേർന്നുള്ള കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
യുവതിയെ ചൊവ്വാഴ്ച വൈകീട്ട് 6 മുതൽ കാണാതായിരുന്നു. തുടർന്നുള്ള തിരച്ചിലിലാണ് കിണറ്റിൽ നിന്നും കണ്ടെത്തിയത്. ഉടനെ താനൂരിൽ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം തിരങ്ങടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. അച്ഛൻ : സനൽ. അമ്മ : റോഷ്നി. സഹോദരങ്ങൾ: സാരംഗ്, ഹൃതിക.
കിണറ്റിൽ വീണ് ചികിൽസയിലായിരുന്ന രണ്ടര വയസുകാരി മരിച്ചു
RECENT NEWS
കോട്ടക്കൽ ചിനക്കലിൽ വാഹനാപകടത്തിൽ ഒമ്പതു വയസുകാരിക്ക് ദാരുണാന്ത്യം
കോട്ടക്കൽ: മലപ്പുറത്ത് വാഹനാപകടത്തില്‍ ഒന്‍പത് വയസുകാരിക്ക് ദാരുണാന്ത്യം. മലപ്പുറം ചിനക്കല്‍ സ്വദേശി ഷാനാവാസിന്റെ മകള്‍ റീം ഷാനവാസ് ആണ് മരിച്ചത്. ഇന്ന് രാവിലെ കോട്ടക്കല്‍ പുത്തൂരില്‍ ആയിരുന്നു അപകടം. നിയന്ത്രണം വിട്ട ലോറി വാഹനങ്ങള്‍ക്കിടയിലേക്ക് [...]




