എസ് ഡി പി ഐ ദേശീയ പ്രസിഡന്റിന്റെ അറസ്റ്റിനെതിരെ മലപ്പുറത്ത് പ്രതിഷേധം

എസ് ഡി പി ഐ ദേശീയ പ്രസിഡന്റിന്റെ അറസ്റ്റിനെതിരെ മലപ്പുറത്ത് പ്രതിഷേധം

മലപ്പുറം: എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എംകെ ഫൈസിയെ അന്യായമായി അറസ്റ്റ് സംഭവത്തിൽ ഇഡിയെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ നടത്തുന്ന ഭരണകൂടവേട്ടയെ ചെറുത്ത് തോൽപ്പിക്കുമെന്ന് ജില്ലാ പ്രസിഡന്റ് അൻവർ പഴഞ്ഞി പറഞ്ഞു. അന്യായ അറസ്റ്റിൽ പ്രതിഷേധിച്ച് എസ്ഡിപിഐ പ്രവർത്തകർ മലപ്പുറത്ത് നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേതാക്കളെ അറസ്റ്റ് ചെയ്തും ജയിലിലടച്ചും ജനാധിപത്യ സമരങ്ങളെ ഇല്ലാതാക്കാമെന്നത് വ്യാമോഹം മാത്രമാണെന്നും ശക്തമായ പ്രതിഷേധങ്ങളുമായി മുൻ നിരയിൽ തന്നെയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു

എ സൈതലവി ഹാജി, എ ബീരാൻ കുട്ടി, അഡ്വ സാദിഖ് നടുത്തൊടി, എൻ മുർശിദ് ശമീം, മുസ്തഫ പാമങ്ങാടൻ, പികെ സുജീർ, ഇർഷാദ് മൊറയൂർ, സിപി നസറുദ്ധീൻ, യൂനുസ് വെന്തോടി എന്നിവർ നേതൃത്വം നൽകി.

കിണറ്റിൽ വീണ് ചികിൽസയിലായിരുന്ന രണ്ടര വയസുകാരി മരിച്ചു

Sharing is caring!