കിണറ്റിൽ വീണ് ചികിൽസയിലായിരുന്ന രണ്ടര വയസുകാരി മരിച്ചു

പെരിന്തൽമണ്ണ: അമ്മിനിക്കാട് കിണറ്റിൽ വീണു ചികിത്സയിലായിരുന്ന രണ്ടര വയസ്സുകാരി മരിച്ചു. കുന്നിൻമുകളിലെ കൊടുംപള്ളിക്കൽ സയ്യിദ് ഫാരിഹ് തങ്ങളുടെ മകൾ ഫാതിമത്ത് ഇസ്റയാണ് മരിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. മേലേ പൂപ്പലത്തെ പുതിയ മാളിയേക്കലിലെ മാതാവിന്റെ വീട്ടിലെ കിണറ്റിലാണ് കുട്ടി വീണത്. മാതാവ്: ഫാതിമത്ത് തസ്‌രിയ.
മലപ്പുറം ജില്ലയിൽ നടന്ന ലഹരി പരിശോധനയിൽ 593 ഗ്രാം എം ഡി എം എ പിടിച്ചെടുത്തു
RECENT NEWS

കിഴിശ്ശേരിയില്‍ ഗുഡ്സ് ഓട്ടോ ഇടിച്ച് യുവാവ് മരിച്ചത് കൊലപാതകമെന്ന് സംശയം
മഞ്ചേരി: കിഴിശ്ശേരിയില്‍ ഗുഡ്സ് ഓട്ടോ ഇടിച്ച് തെറിപ്പിച്ച വഴിയാത്രക്കാരന് മരിച്ചത് കൊലപാതകമാണെന്ന് സംശയം. അസം സ്വദേശി അഹദുല്‍ ഇസ്ലാമാണ് മരിച്ചത്. കൊണ്ടോട്ടി പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തില്‍ ആസാം സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ ഗുല്‍സാറിനെ [...]