1000ത്തിന് മേലെ ആളുകൾക്ക് ദിവസവും നോമ്പതുറ ഒരുക്കി മഅ്ദിൻ

1000ത്തിന് മേലെ ആളുകൾക്ക് ദിവസവും നോമ്പതുറ ഒരുക്കി മഅ്ദിൻ

മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ റമളാന്‍ മുപ്പതുദിവസവും സംഘടിപ്പിക്കുന്ന ഇഫ്താര്‍ സംഗമങ്ങള്‍ക്ക് തുടക്കം. യാത്രക്കാര്‍, വിവിധ ആശുപത്രികളില്‍ രോഗികളുടെ കൂട്ടിരിപ്പുകാര്‍, ഉദ്യോഗസ്ഥര്‍, തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയ നിരവധിപേര്‍ക്കാണ് സ്വലാത്ത് നഗറില്‍ നോമ്പ്തുറ ഒരുക്കുന്നത്.

മഅദിന്‍ ഗ്രാന്‍ഡ് മസ്ജിദിന്റെ വിശാലമായ മുറ്റത്ത് നടക്കുന്ന ജനകീയ നോമ്പുതുറ ഏറെ ആകര്‍ഷകമാണ്. ദിവസവും ആയിരത്തിനുമേലെ ആളുകള്‍ക്കും റമളാന്‍ ഇരുപത്തിയേഴാം രാവില്‍ ഒരു ലക്ഷം പേര്‍ക്കും മഅ്ദിന്‍ അക്കാദമി ഇഫ്താറൊരുക്കും. വര്‍ഷങ്ങളായി മഅ്ദിന്‍ കാമ്പസില്‍ വിപുലമായ രീതിയില്‍ സമൂഹ നോമ്പ്തുറ സംഘടിപ്പിച്ച് വരുന്നുണ്ട്. ബിരിയാണിയും പലഹാരങ്ങളുമെല്ലാം ഉള്‍കൊള്ളുന്ന വിഭവ സമൃദ്ധമായ നോമ്പ് തുറയാണ് ഓരോ ദിവസവും മഅ്ദിന്‍ കാമ്പസില്‍ ഒരുക്കുന്നത്. സ്നേഹമാണ് ഇഫ്ത്വാര്‍ സംഗമങ്ങളുടെ സന്ദേശമെന്നും സഹജീവിയുടെ സുഖ ദുഖങ്ങളില്‍ പങ്കാളികളായി വിശുദ്ധ റമളാനിന്റെ പവിത്രമായ ദിനരാത്രങ്ങളെ ഉപയോഗപ്പെടുത്തണമെന്നും മഅദിന്‍ അക്കാദമി സംഘടിപ്പിക്കുന്ന ഇഫ്ത്വാര്‍ സംഗമം ഒത്തൊരുമയുടെ വിജയമാണെന്നും മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പറഞ്ഞു.

മലപ്പുറം ജില്ലയിൽ നടന്ന ലഹരി പരിശോധനയിൽ 593 ​ഗ്രാം എം ഡി എം എ പിടിച്ചെടുത്തു

 

Sharing is caring!