മലപ്പുറം ജില്ലയിൽ നടന്ന ലഹരി പരിശോധനയിൽ 593 ​ഗ്രാം എം ഡി എം എ പിടിച്ചെടുത്തു

മലപ്പുറം ജില്ലയിൽ നടന്ന ലഹരി പരിശോധനയിൽ 593 ​ഗ്രാം എം ഡി എം എ പിടിച്ചെടുത്തു

മലപ്പുറം: വർദ്ധിച്ച് വരുന്ന ലഹരി ഉപയോഗവും, വിപണനവും തടയുന്നതിനായി കേരളാ പോലീസ് സംസ്ഥാന തലത്തിൽ നടത്തിവരുന്ന പ്രത്യേക പരിശോധന – ഒപ്പറേഷൻ ഡി-ഹണ്ടിൻ്റെ ഭാഗമായി മലപ്പുറം ജില്ലയിലും കർശന പരിശോധനകൾ നടന്നു. ഫെബ്രുവരി 22 മുതൽ മാർച്ച് ഒന്ന് വരെയായിരുന്നു പ്രത്യേക പരിശോധന.

ഓപ്പറേഷൻ ഡി- ഹണ്ടിൻ്റെ ഭാഗമായി മുമ്പ് സമാന കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരെ നിരീക്ഷിക്കുന്നതിനായി തയ്യാറാക്കിയ ലിസ്റ്റിൽ നിന്ന് 581 പേരെ പരിശോധിച്ചു. 213 കേസുകൾ രജിസ്റ്റർ ചെയ്യുകയും, 225 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. വിവിധ സ്റ്റേഷൻ പരിധികളിൽ നിന്നായി 16.3634 കിലോഗ്രാം കഞ്ചാവും 593.52 ഗ്രാം എം ഡി എം എ യും 1.5 ഗ്രാം മെത്താഫിറ്റാമിനും പിടിച്ചെടുത്തിട്ടുണ്ട്. പരിശോധനയുടെ ഭാഗമായി രണ്ട് കഞ്ചാവ് ചെടികളും നശിപ്പിച്ചു.

നിലവിലെ സാഹചര്യത്തിൽ പ്രത്യേക പരിശോധന മാർച്ച് 31 വരെ തുടരുന്നതിനും തീരുമാനിച്ചിട്ടുണ്ട്.

നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ രണ്ടുപേർക്കെതിരെ കാപ്പ ചുമത്തി

Sharing is caring!