നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ രണ്ടുപേർക്കെതിരെ കാപ്പ ചുമത്തി

നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ രണ്ടുപേർക്കെതിരെ കാപ്പ ചുമത്തി

പാണ്ടിക്കാട്/വേങ്ങര: നിരവധി ക്രിമിനൽ കേസ്സുകളിലെ പ്രതികളായ പാണ്ടിക്കാട് വള്ളുവങ്ങാട് സ്വദേശി കറുത്തേടത്ത് വീട്ടിൽ ഷംസീർ (34), വേങ്ങര കണ്ണാട്ടിപ്പടി പറമ്പിലങ്ങാടി സ്വദേശി മണ്ണിൽ വീട്ടിൽ അനിൽ എന്ന മണി (41) എന്നിവരെയാണ് കാപ്പ നിയമം ചുമത്തി അറസ്റ്റ് ചെയ്തത്.

മലപ്പുറം ജില്ലാ പോലിസ് മേധാവി ആർ വിശ്വനാഥിന്റെ റിപ്പോർട്ട് പ്രകാരം മലപ്പുറം ജില്ലാ കളക്ടർ വി ആർ വിനോദാണ് ഉത്തരവിറക്കിയത്. കൊലപാതകം ലഹരി കടത്ത് തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങൾ ഉൾപ്പെടുന്ന ക്രിമിനൽ കേസ്സുകളിൽ പ്രതിയാണ് ഷംസീർ. 2022 വർഷത്തിൽ മഞ്ചേരി പയ്യനാട് ചോലക്കൽ എന്ന സ്ഥലത്തു വെച്ച് മഞ്ചേരി കിഴക്കേത്തല വാർഡ് കൌൺസിലർ അബ്ദുൾ ജലീൽ എന്നയാളെ കൊലപ്പെടുത്തിയ കേസ്സിൽ പ്രതിയായ ഷംസീർ ജാമ്യത്തിൽ കഴിഞ്ഞുവരവെയാണ് ലഹരി കടത്ത് കേസ്സുകളിൽ പ്രതിയാകുന്നത്. അവസാനമായി ലഹരി കടുത്ത് കേസ്സിൽ ഉൾപ്പെട്ട് ജയിലിൽ കഴിഞ്ഞു വരവെയാണ് ഇയാൾക്കെതിരെ കാപ്പ ചുമത്തിയത്.

അടിപിടി, ലഹരി കടത്ത് തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങൾ ഉൾപ്പെടുന്ന കേസ്സുകളിൽ പ്രതിയാണ് അനിൽ എന്ന മണി. മയക്കുമരുന്ന് കേസ്സിൽ പിടിയിലായ ഇയാൾ ഈ മാസമാണ് ജയിലിൽ നിന്നും ഇറങ്ങുന്നത്. കാപ്പ – 3 നിയമ പ്രകാരം അറസ്റ്റ് ചെയ്ത പ്രതികളെ വിയ്യൂർ സെൺട്രൽ ജയിലിൽ ഹാജരാക്കി തടവിലാക്കി, 6 മാസത്തേക്കാണ് തടവ്. ജില്ലയിൽ കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായി ശക്തമായ നടപടികൾ സ്വീകരിച്ചു വരുന്നതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

വിവാദമായതോടെ ചാരിറ്റിക്ക് സമ്മാനമായി ലഭിച്ച ഇന്നോവ തിരിച്ചു നൽകി ഷെമീർ കുന്നമം​ഗലം

Sharing is caring!