ദീർഘ ദൂര യാത്രക്കാർക്ക് ആശ്വാസമേകി മലപ്പുറത്ത് എസ് വൈ എസ് ഇഫ്ത്വാർ ഖൈമ
മലപ്പുറം: വിശുദ്ധ റമസാനിൽ യാത്രക്കാർക്ക് ആശ്വാസമായി എസ് വൈ എസ് ഇഫ്ത്വാർ ഖൈമ. മലപ്പുറം സോൺ കമ്മിറ്റിക്ക് കീഴിൽ മലപ്പുറം കുന്നുമ്മൽ കെ എസ് ആർ ടി സി പരിസരത്താണ് ഇഫ്ത്വാർ ഖൈമ പ്രവർത്തിക്കുന്നത്. റമസാനിലെ എല്ലാ ദിവസങ്ങളിലും നോമ്പുതുറക്ക് ആവശ്യമായ വിഭവങ്ങൾ അടങ്ങിയ ഇഫ്ത്വാർ കിറ്റുകൾ വിതരണം ചെയ്യും. ഇഫ്ത്വാർ ഖൈമ ഉദ്ഘാടനം കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പി എം മുസ്തഫ കോഡൂർ നിർവഹിച്ചു. എസ് വൈ എസ് സോൺ പ്രസിഡന്റ് സി കെ ഖാലിദ് സഖാഫി അധ്യക്ഷത വഹിച്ചു.
സോണിലെ 8 സർക്കിൾ കമ്മിറ്റികളുടെ നേതൃത്വത്തിൽ 69 യൂണിറ്റുകൾ കേന്ദ്രീകരിച്ചാണ് വിഭവങ്ങൾ ശേഖരിക്കുന്നത്. വിവിധ യൂണിറ്റ് പ്രവർത്തകരും സാന്ത്വനം വളണ്ടിയർമാരുമാണ് വിതരണത്തിന് നേതൃത്വം നൽകുന്നത്. ഉദ്ഘാടന പരിപാടിയിൽ സൈനുദ്ദീൻ സഖാഫി ഹാജിയാർപള്ളി , ബദ്റുദ്ധീൻ കോഡൂർ , അഹ്മദലി കോഡൂർ , അബ്ബാസ് സഖാഫി കോഡൂർ , അൻവർ അഹ്സനി പഴമള്ളൂർ, റിയാസ് സഖാഫി, വി കെ സ്വലാഹുദ്ധീൻ കോഡൂർ , അബ്ദുന്നാസിർ പടിഞ്ഞാറ്റുംമുറി, സൈനുദ്ധീൻ ലത്വീഫി,ശിഹാബ് ഒറ്റത്തറ എന്നിവർ സംബന്ധിച്ചു.
സൗദിയിൽ മലപ്പുറം സ്വദേശി വാഹനാപകടത്തിൽ മരിച്ചു
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




