മലപ്പുറം ജില്ലാ പഞ്ചായത്ത് ബജറ്റ്; നിരാശാജനകം – എസ്ഡിപിഐ

മലപ്പുറം ജില്ലാ പഞ്ചായത്ത് ബജറ്റ്; നിരാശാജനകം – എസ്ഡിപിഐ

മലപ്പുറം: കഴിഞ്ഞ ദിവസം അവതരിപ്പിച്ച ജില്ലാ പഞ്ചായത്തിന്റെ വാർഷിക ബജറ്റ് നിരാശാജനകമെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടേറിയറ്റ് യോഗം അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ളതും എന്നാൽ വികസനത്തിൽ ഏറെ പിന്നിലുള്ളതുമായ ജില്ല എന്ന നിലയ്ക്കുള്ള ബജറ്റല്ല ജില്ലാ പഞ്ചായത്ത് അവതരിപ്പിച്ചിട്ടുള്ളത്. ഈ ബജറ്റിൽ പ്രഖ്യാപിച്ച പല പദ്ധതികളും കഴിഞ്ഞ വർഷത്തെ ബജറ്റിലും അവതരിപ്പിക്കപ്പെട്ടതാണെന്ന ആക്ഷേപം ഇതിനോടകം തന്നെ ഉയർന്നുവന്നിട്ടുണ്ട്.

ജില്ല ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിടുന്ന വിദ്യാഭ്യാസ, ആരോഗ്യ, വ്യാവസായിക മേഖലക്ക് ഉണർവ് നൽകുന്ന പദ്ധതികളൊന്നും ഉണ്ടായിട്ടില്ല. കഴിഞ്ഞ ബജറ്റിലെ പദ്ധതികളിലെ പ്രാരംഭ നടപടികൾ തുടങ്ങിവെക്കാൻ പോലും സാധിക്കാതെയാണ് ഭരണസമിതി അവസാന ബജറ്റ് അവതരിപ്പിച്ചിരിക്കുന്നതെന്നും സെക്രട്ടേറിയേറ്റ് യോഗം അഭിപ്രായപ്പെട്ടു.

ജില്ലാ പ്രസിഡന്റ് അൻവർ പഴഞ്ഞി അധ്യക്ഷത വഹിച്ചു. എ സൈതലവി ഹാജി, എ ബീരാൻ കുട്ടി, എൻ മുർശിദ് ശമീം, മുസ്തഫ പാമങ്ങാടൻ, ഉസ്മാൻ കരുളായി, കെ മുഹമ്മദ് ബഷീർ, പികെ സുജീർ, ഇർഷാദ് മൊറയൂർ എന്നിവർ സംസാരിച്ചു.

സൗദിയിൽ മലപ്പുറം സ്വദേശി വാഹനാപകടത്തിൽ മരിച്ചു

 

Sharing is caring!