വയനാട് ദുരിതബാധിതർക്ക് മുസ്ലിം ലീ​ഗിന്റെ 100 വീട്; നിർമാണം അടുത്തമാസം

വയനാട് ദുരിതബാധിതർക്ക് മുസ്ലിം ലീ​ഗിന്റെ 100 വീട്; നിർമാണം അടുത്തമാസം

മലപ്പുറം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്കായി മുസ്ലിം ലീ​ഗ് നിർമിച്ച് നൽകുമെന്ന് വാ​ഗ്ദാനം ചെയ്ത 100 വീടുകളുടെ നിർമാണ പ്രവർത്തി റമദാന് ശേഷം ആരംഭിക്കുമെന്ന് സാദിഖലി ശിഹാബ് തങ്ങൾ. നിമേപ്പാടി പഞ്ചായത്ത് പരിധിയിൽ പദ്ധതിക്ക് അനുയോജ്യമായ ഭൂമി കണ്ടെത്തിയതായി ലീ​ഗ് നേതാക്കൾ അറിയിച്ചു.

പ്രദേശത്തെ കുടുംബങ്ങൾ ഏറെ നാളായി ദുരിതം അനുഭവിക്കുകയാണ്. അവരുടെ പുനരധിവാസം വീണ്ടും വൈകാൻ അനുവദിക്കാനാകില്ല. അതുകൊണ്ടാണ് ലീ​ഗ് മുൻകൈയെടുക്കാൻ തീരുമാനിച്ചതെന്ന് സാദിഖലി തങ്ങൾ പറഞ്ഞു. പാർട്ടി ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയും സർക്കാർ പദ്ധതിക്കായി ഇനിയും കാത്തിരിക്കാനാകില്ലെന്ന് അറിയിച്ചു. ദുരിതബാധിതർക്ക് സർക്കാർ പ്രഖ്യാപിച്ച ടൗൺ ഷിപ്പ് പദ്ധതിയിൽ നിന്ന് വീട് കണ്ടെത്താനും അവകരമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പി കെ ബഷീർ എം എൽ എ നേതൃത്വം നൽകുന്ന മുസ്ലിം ലീ​ഗ് നേതാക്കളടങ്ങുന്ന സമിതിയാണ് ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവരിൽ നിന്ന് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുക. ഭാവിയിൽ വിപുലീകരിക്കാനുള്ള സാധ്യതയോടെ ഓരോ വീടും 1,000 ചതുരശ്ര അടി വിസ്തൃതിയിലായിരിക്കും നിർമ്മിക്കുക.

ഉരുൾപൊട്ടൽ ദുരിതബാധിതരായ 650 കുടുംബങ്ങൾക്കായി റമദാൻ കിറ്റുകളും പാർട്ടി ഇന്ന് വിതരണം ചെയ്തിട്ടുണ്ട്.

സൗദിയിൽ മലപ്പുറം സ്വദേശി വാഹനാപകടത്തിൽ മരിച്ചു

Sharing is caring!