വിവിധ ഇടങ്ങളിൽ മാസപ്പിറ ദൃശ്യമായി; റമദാൻ മാസത്തിന് നാളെ ആരംഭമാകും

വിവിധ ഇടങ്ങളിൽ മാസപ്പിറ ദൃശ്യമായി; റമദാൻ മാസത്തിന് നാളെ ആരംഭമാകും

മലപ്പുറം: വിവിധ ഭാ​ഗങ്ങളിൽ മാസപ്പിറ ദൃശ്യമായതിനാൽ നാളെ റമദാൻ ഒന്നായിരിക്കുമെന്ന് ഖാസിമാർ അറിയിച്ചു.

പൊന്നാനിയിലും കടലുണ്ടിയിലും കാപ്പാടും മാസപ്പിറവി ദൃശ്യമായതായി ഖാസിമാരായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ, പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ തുടങ്ങിയവർ അറിയിച്ചു.

ഒമാൻ ഉൾപ്പെടെയുള്ള ഗൾഫ് നാടുകളിൽ ഇന്ന് റംസാൻ വ്രതം ആരംഭിച്ചു. ഉത്തരേന്ത്യൻ നാടുകളിലും ഞായറാഴ്ചയാണ് റംസാൻ ഒന്ന്.

മസ്കത്തിൽ മലപ്പുറം സ്വദേശിയായ ഡോക്ടർ ഒഴിക്കിൽപെട്ട് മരിച്ചു

Sharing is caring!