പോക്സോ കേസിൽ പൊന്നാനി സ്വദേശിക്ക് 107 വർഷം കഠിന തടവ്

പൊന്നാനി: 11 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസ്ിൽ 60 വയസുകാരനെ പൊന്നാനി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി 107 വർഷം തടവിന് ശിക്ഷിച്ചു. ഇതിനു പുറമേ 4.5ലക്ഷം രൂപ പിഴയും അടക്കണം. ജഡ്ജി സുബിത ചിറക്കലാണ് വിധി പ്രസ്താവിച്ചത്. ഈശ്വരമംഗലം സ്വദേശി കോട്ടൂർ വീട്ടിൽ ഗോവിന്ദൻ മകൻ ദാമോദരൻ എന്ന മോഹനൻ ആണ് പ്രതി.
2012 ഏപ്രിൽ മുതൽ 2016 ജൂലൈ 15 വരെ ഇയാൾ ഇരയായ ബാലനെ നിരന്തരം പീഡിപ്പിച്ചു. പൊന്നാനി-നെയ്തല്ലൂർ പ്രദേശത്തുള്ള പ്രതിയുടെ വീട്ടിലെ വടക്കുഭാഗത്തെ ഇടനാഴിയിലാണ് കേസിനാസ്പദമായ സംഭവങ്ങൾ നടന്നത്. മദ്യവും പണവും ഭക്ഷണവും നൽകിക്കൊണ്ട് കുട്ടിയെ പ്രലോഭിപ്പിച്ച് ഇയാൾ പതിവായി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതായാണ് കുറ്റം.
പൊന്നാനി പൊലീസ് സ്റ്റേഷനിൽ ക്രൈം നമ്പർ 584/16 പ്രകാരം കേസായി രജിസ്റ്റർ ചെയ്യപ്പെട്ടതോടെയാണ് അന്വേഷണം ആരംഭിച്ചത്. കുട്ടികളുടെ സംരക്ഷണ നിയമം (POCSO), ഇന്ത്യൻ ശിക്ഷാനിയമം (IPC), ജുവനൈൽ ജസ്റ്റിസ് (JJ) ആക്റ്റ്, എസ്‌സി/എസ്‌ടി (അക്രമ സംവരണ) ആക്റ്റ് എന്നിവയുടെ വിവിധ വകുപ്പുകൾ പ്രകാരമായിരുന്നു വിചാരണ.
വിവിധ നിയമ വകുപ്പുകൾ പ്രകാരം കോടതി പല ശിക്ഷകളും വിധിച്ചു. POCSO ആക്റ്റിന്റെ 4(3)(a) വകുപ്പ് പ്രകാരം 20 വർഷം കഠിന തടവും ₹50,000 പിഴയും, പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം അധിക തടവുമാണ് ശിക്ഷ. അതുപോലെ, POCSO ആക്റ്റിന്റെ 4(3)(d) വകുപ്പ് പ്രകാരവും 20 വർഷം കഠിന തടവും ₹50,000 പിഴയും, പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം അധിക തടവുമാണ്. POCSO ആക്റ്റിന്റെ 6(5)(l) വകുപ്പ് പ്രകാരവും 20 വർഷം കഠിന തടവും ₹50,000 പിഴയും, പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം അധിക തടവുമാണ്. POCSO ആക്റ്റിന്റെ 6(5)(m) വകുപ്പ് പ്രകാരവും 20 വർഷം കഠിന തടവും ₹50,000 പിഴയും, പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം അധിക തടവുമാണ്. POCSO ആക്റ്റിന്റെ 6(5)(j)(i) വകുപ്പ് പ്രകാരം 20 വർഷം കഠിന തടവും ₹2 ലക്ഷം രൂപ പിഴയും, പിഴ അടച്ചില്ലെങ്കിൽ ഒരു വർഷവും ആറ് മാസവും അധിക തടവുമാണ്. ജുവനൈൽ ജസ്റ്റിസ് ആക്റ്റ് (JJ ആക്റ്റ്) 77 വകുപ്പു പ്രകാരം 7 വർഷം കഠിന തടവും ₹50,000 പിഴയും, പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം അധിക തടവുമാണ്. IPC 377 പ്രകാരം പ്രത്യേകം ശിക്ഷ വിധിച്ചില്ല. POCSO ആക്റ്റ് 12(11)(vi) വകുപ്പ്, SC/ST (PoA) ആക്റ്റ് 3(2)(va) വകുപ്പ് എന്നിവയിൽ പ്രതിയെ കുറ്റവിമുക്തനാക്കി.
കാസർകോട് വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരണപ്പെട്ടു
പിഴ അടച്ചാൽ അതിജീവിതയ്ക്ക് നൽകണമെന്ന് കോടതി നിർദേശിച്ചു. കൂടാതെ, ബാലനു മതിയായ നഷ്ടപരിഹാരം നൽകുന്നതിന് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയെ നിർദേശിച്ചു.
പൊന്നാനി പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ശശീന്ദ്രൻ മേലയിൽ ഈ കേസിൽ പ്രാഥമിക അന്വേഷണം നടത്തി. അഡീഷണൽ സബ് ഇൻസ്‌പെക്ടർ എ. പി. ചന്ദ്രശേഖരൻ പ്രതിയെ അറസ്റ്റ് ചെയ്തു. തുടർന്ന്, തിരൂർ ഡി വൈ എസ് പിമാരായ എ.ജെ. ബാബു, കെ എം ബിജു എന്നിവർ തുടരന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു.
പ്രോസിക്യൂഷൻ വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.കെ. സുഗുണ ഹാജരായി. 17 സാക്ഷികളെ വിസ്തരിക്കുകയും 27 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷൻ ലൈസൺ വിംഗിലെ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ എം സി പ്രീത പ്രോസിക്യൂഷനെ സഹായിച്ചു.
പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.
RECENT NEWS

നിലമ്പൂര്‍ ജില്ലാശുപത്രിക്ക് പുതിയതായി സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ
നിലമ്പൂര്‍: ജില്ലാശുപത്രിയില്‍ പുതിയതായി സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിര്‍മിക്കാന്‍ ഭരണാനുമതിയായി. പ്ലാന്റ് നിര്‍മാണം ഉടന്‍ ആരംഭിക്കും. എന്‍എച്ച്എം വിഹിതമായ 1.80 കോടി രൂപയും ജില്ലാ പഞ്ചായത്ത് വിഹിതമായ 95 ലക്ഷവുമുള്‍പ്പെടുത്തി 2.75 കോടിയുടെ [...]