നഗരം സുന്ദരമാക്കുന്നതിന്റെ ഭാഗമായി മലപ്പുറത്ത് സ്കൂൾ മതിലിൽ ചുമർ ചിത്രം ഒരുങ്ങി

മലപ്പുറം: നഗരസഭ പ്രദേശത്തെ പ്രധാന വീഥികളും ചുമരുകളും വർണ്ണാഭമാക്കുന്നതിന്റെ ഭാഗമായി നഗരത്തിലെ സ്കൂളുകളുടെ ചുറ്റുമതിലിൽ ചുമർ ചിത്രങ്ങൾ തീർക്കുന്നു. പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ മുജീബ് കാടേരി മലപ്പുറം കോട്ടപ്പടി ഗവ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൻറെ ചുറ്റുമതിലിൽ ചുമർ ചിത്രങ്ങൾ പൂർത്തീകരിച്ച് നിർവഹിച്ചു.
മാലിന്യങ്ങൾ കുമിഞ്ഞുകൂടിയ സ്ഥലങ്ങളും, വൃത്തി ഹീനമായ സ്ഥലങ്ങളെയും വൃത്തിയാക്കി പരിസരപ്രദേശങ്ങളിൽ മാലിന്യ സംസ്കരണ അവബോധവും, മറ്റ് പൊതുവായ സന്ദേശങ്ങളും പകരുന്ന രീതിയിലാണ് നഗരപ്രദേശങ്ങളിൽ ചുമർചിത്രങ്ങൾ വരക്കുന്നത്. നഗരസൗന്ദര്യവൽക്കരണ പ്രവർത്തനങ്ങൾക്ക് വേണ്ടി വിവിധ കർമ്മപദ്ധതികൾ നഗരസഭയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്നുണ്ട്.
ചടങ്ങിൽ മുനിസിപ്പൽ കൗൺസിലർ സി സുരേഷ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. 11 വിദ്യാർത്ഥികളും അധ്യാപകൻ സി മുഹമ്മദ് സെയ്ദും ചേർന്നാണ് ചിത്രങ്ങൾ വരച്ചത്. ബുധനാഴ്ചയാണ് പണി ആരംഭിച്ചത്. മുനിസിപ്പൽ കൗൺസിലർ ഷാഫി മൂഴിക്കൽ, പ്രിൻസിപ്പൽ അബ്ദുൽ ഹമീദ്, ഡിപ്പാർട്ട്മെൻറ് ഹെഡ് റഹീഷ്, അധ്യാപകൻ മുഹമ്മദ് സയ്യിദ്, വിദ്യാർത്ഥികളായ മുഹമ്മദ് ബഷീർ, കെ.പി ഹിബ, ഫാത്തിമ നിഹ്ല ,മുഹമ്മദ് ഷാൻ, കെ.പി മുഹമ്മദ് റംഷാദ്, സി ഷഹീർ, കെ. സുഫിയാൻ, കെ റിതു ശങ്കർ, സഫീല നസ്റിൻ, ഫാത്തിമ ദിൽഷ, വി എം ഫഹദ് തുടങ്ങിയവർ സംബന്ധിച്ചു.
കാസർകോട് വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരണപ്പെട്ടു
RECENT NEWS

കിഴിശ്ശേരിയില്‍ ഗുഡ്സ് ഓട്ടോ ഇടിച്ച് യുവാവ് മരിച്ചത് കൊലപാതകമെന്ന് സംശയം
മഞ്ചേരി: കിഴിശ്ശേരിയില്‍ ഗുഡ്സ് ഓട്ടോ ഇടിച്ച് തെറിപ്പിച്ച വഴിയാത്രക്കാരന് മരിച്ചത് കൊലപാതകമാണെന്ന് സംശയം. അസം സ്വദേശി അഹദുല്‍ ഇസ്ലാമാണ് മരിച്ചത്. കൊണ്ടോട്ടി പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തില്‍ ആസാം സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ ഗുല്‍സാറിനെ [...]