നജീബ് കാന്തപുരം എംഎല്‍എയ്ക്കെതിരായ ഓഫര്‍ തട്ടിപ്പ് പരാതി പിൻവലിച്ചു
പെരിന്തൽമണ്ണ: നജീബ് കാന്തപുരം എംഎല്‍എയ്ക്കെതിരായ ഓഫര്‍ തട്ടിപ്പ് പരാതി പിൻവലിച്ചു. ലാപ്ടോപിന് നല്‍കിയ 21,000 രൂപ മുദ്ര ഫൗണ്ടേഷന്‍ തിരികെ നല്‍കിയതോടെയാണ് പരാതി പിന്‍വലിച്ചത്.
കഴിഞ്ഞ ദിവസമാണ് ലാപ്ടോപ്പ് വാങ്ങാനെന്ന പറഞ്ഞ് 21,000 രൂപ നജീബ് കാന്തപുരത്തിന്റെ മുദ്ര ഫൗണ്ടേഷന്‍ വാങ്ങിയെന്നും എന്നാല്‍ 40 ദിവസം കഴിഞ്ഞിട്ടും ലാപ്ടോപ്പ് നല്‍കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പുലാമന്തോള്‍ സ്വദേശി പരാതി നല്‍കിയത്. പരാതിയില്‍ എംഎല്‍യ്ക്കെതിരെ പെരിന്തല്‍മണ്ണ പൊലീസ് വഞ്ചനകുറ്റത്തിനും സാമ്ബത്തിക തട്ടിപ്പിനും കേസെടുത്തിരുന്നു. എന്നാല്‍ മുദ്ര ഫൗണ്ടേഷന്‍ പണം തിരികെ നല്‍കിയതോടെ പരാതിക്കാരി പരാതി പിന്‍വലിച്ചു.
അതേസമയം, കേസ് പിൻവലിക്കുന്നതിന്റെ സാങ്കേതിക വശങ്ങള്‍ പൊലീസ് അന്വേഷിച്ചു വരുന്നു. ഇതേ കുറിച്ച് പെരിന്തല്‍മണ്ണ പൊലീസ് മലപ്പുറം ജില്ലാ പൊലീസ് മേധാവിയോട് ഉപദേശം തേടിയിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരമാവും കേസ് അവസാനിപ്പിക്കുന്നതില്‍ തിരുമാനമുണ്ടാവുക.
15 വയസുകാരിയ്ക്ക് കഞ്ചാവ് നൽകി പീഡിപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




