കാട്ടാന ആക്രമണത്തിൽ മരിച്ചവരുടെ കുടുംബാം​ഗങ്ങളെ സന്ദർശിച്ച് പ്രിയങ്ക

കാട്ടാന ആക്രമണത്തിൽ മരിച്ചവരുടെ കുടുംബാം​ഗങ്ങളെ സന്ദർശിച്ച് പ്രിയങ്ക

നിലമ്പൂർ: കാട്ടാനാക്രമണത്തിൽ കൊല്ലപ്പെട്ട നിലമ്പൂരിലെ രണ്ട് ആദിവാസി വിഭാ​ഗത്തിൽ പെട്ട ആളുകളുടെ വീട് സന്ദർശിച്ച് കുടുംബാം​ഗങ്ങളെ ആശ്വസിപ്പിച്ച് വയനാട് എം പി പ്രിയങ്ക ​ഗാന്ധി. കരുളായി നെടുങ്കയം സ്വദേശി മണി, മൂത്തേടം ഉച്ചക്കുളം ഉന്നതിയിൽ സരോജിനി എന്നിവരാണ് കാട്ടാന ആക്രമണത്തിൽ മരിച്ചത്.

മണിയുടെ ഭാര്യയെയും കുട്ടികളെയും നെടുങ്കയം ഫോറസ്റ്റ് സ്റ്റേഷനിൽ വച്ചാണ് കണ്ടത്. വീടും കുട്ടികളുടെ വിദ്യാഭ്യാസവും ഭാര്യയുടെയും സഹോദരന്റെയും ജോലി ഉൾപ്പടെയുള്ള ആശങ്ക പ്രിയങ്കയോട് കുടുംബം പങ്ക് വച്ചു. ജനുവരി നാലിനാണ് കുട്ടികളെ ട്രൈബൽ ഹോസ്റ്റലിൽ ആക്കി മടങ്ങി വരും വഴി ആദിവാസി യുവാവായ മണിയെ കരുളായി ഫോറസ്റ്റ് മേഖലയിൽ വച്ച് കാട്ടാന ആക്രമിച്ചു കൊലപ്പെടുത്തിയത്.

സരോജിനിയുടെ മരണത്തെ തുടർന്ന് ഫോണിൽ പ്രിയങ്ക ഗാന്ധി കുടുംബത്തോട് ഏറെ നേരം സംസാരിച്ചിരുന്നു. അന്ന് അവരുടെ പ്രശ്നങ്ങൾ കേൾക്കാൻ നേരിട്ട് വീട്ടിൽ എത്താം എന്ന് ഉറപ്പു നൽകിയിരുന്നു. സരോജിനിയുടെ ഭർത്താവും മക്കളും മരുമക്കളും സന്നിഹിതരായിരുന്നു. കുടുംബത്തിന്റെ ആവശ്യങ്ങളും ഏറെ നേരം കേട്ട പ്രിയങ്ക സാദ്ധ്യമായ എല്ലാ സഹായങ്ങളും ചെയ്യാമെന്ന് പറഞ്ഞാണ് ഇറങ്ങിയത്.

മൂത്തേടം ഉച്ചക്കുളം ഉന്നതിയിൽ വനാതിർത്തിയിലെ ട്രഞ്ചുകകളും പ്രിയങ്ക ​ഗാന്ധി സന്ദർശിച്ചു. കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സരോജിനിയുടെ ബന്ധുക്കളെ വീട്ടിൽ സന്ദർശിച്ചപ്പോഴാണ് കാട്ടിൽ നിന്ന് ആനകൾ ഇറങ്ങാൻ കെട്ടിയ ട്രെഞ്ചിന്റെ ശോച്യാവസ്ഥയെ കുറിച്ച് കുടുംബവും പ്രദേശവാസികളും പ്രിയങ്കയോട് പരാതിപ്പെട്ടത്. തുടർന്ന് ട്രഞ്ച് കാണണം എന്ന് അവർ ആവശ്യപ്പെടുകയായിരുന്നു. ട്രഞ്ച് നേരിൽ കണ്ട പ്രിയങ്ക പലയിടത്തും തകർന്നതും മണ്ണുമൂടിയതും കണ്ടു ആശങ്കയറിയിച്ചു. പ്രദേശവാസികളോടൊപ്പം ഏറെ നേരം ട്രഞ്ചിന്റെ പല ഭാഗങ്ങളിൽ കണ്ട് അവരുടെ പരാതി കേട്ട പ്രിയങ്ക ആനകൾ ഇറങ്ങുന്നത് തടയാൻ നിലവിലെ ട്രഞ്ചുകൾ അപര്യാപ്തമാണെന്ന് കൂടെ ഉണ്ടായിരുന്ന ഡി. എഫ്. ഒ. ധനിക് ലാലിനോട് പറഞ്ഞു.

പ്രദേശവാസികളുടെ പരാതി ന്യായമാണെന്നും നാല്പതോളം വർഷങ്ങൾക്ക് മുൻപ് പണിത ട്രഞ്ചിന്റെ അറ്റകുറ്റ പണികൾ യഥാസമയം നടത്താത്തത് ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുന്നതിനു ഇടയാക്കിയിട്ടുണ്ട്. അവരെ ബോധ്യപ്പെടുത്തുന്ന നിലയിൽ സംരക്ഷണ ഭിത്തി നിർമ്മിക്കാൻ നടപടികൾ വേണമെന്നും അവർ അഭിപ്രായപ്പെട്ടു. നിലവിലെ ട്രഞ്ചുകൾ മണ്ണ് മാറ്റി ആഴം വർധിപ്പിക്കുന്നതിനും ട്രഞ്ചിലെ കാട് വെട്ടുന്നതിനും തൊഴിലുറപ്പ് പദ്ധതി ഉപയോഗപ്പെടുത്താൻ ശ്രമിക്കണമെന്നും അവർ അഭിപ്രായപ്പെട്ടു.

15 വയസുകാരിയ്ക്ക് കഞ്ചാവ് നൽകി പീഡിപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

എ.പി. അനിൽ കുമാർ എം.എൽ.എ., ഡി.എഫ്.ഒ. ധനിക് ലാൽ, കെ.പി.സി.സി. ജനറൽ സെക്രട്ടറിമാരായ ആര്യാടൻ ഷൗക്കത്ത്, ഡി.സി.സി. പ്രസിഡന്റ് വി.എസ്. ജോയ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

 

Sharing is caring!