താനൂരിലെ കുപ്രസിദ്ധ റൗഡി മഞ്ചുനാഥിനെതിരെ കാപ്പ നിയമം ചുമത്തി

താനൂരിലെ കുപ്രസിദ്ധ റൗഡി മഞ്ചുനാഥിനെതിരെ കാപ്പ നിയമം ചുമത്തി

താനൂർ: നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയായ കുപ്രസിദ്ധ റൗഡി മഞ്ചുനാഥിനെതിരെ കാപ്പ നിയമം ചുമത്തി അറസ്റ്റ് ചെയ്തു. താനൂർ പനങ്ങാട്ടൂർ മഠത്തിൽ റോഡ് സ്വദേശി തയ്യിൽ പറമ്പിൽ വീട്ടിൽ മഞ്ജുനാഥ് (45) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. മലപ്പുറം ജില്ലാ പോലിസ് മേധാവി ആർ വിശ്വനാഥിന്റെ റിപ്പോർട്ട് പ്രകാരം മലപ്പുറം ജില്ലാ കളക്ടർ ശ്രീ. വി.ആർ. വിനോദ് ആണ് ഉത്തരവിറക്കിയത്.

അവസാനമായി കൊലപാതക കേസ്സിൽ ഉൾപ്പെട്ട് ജയിലിൽ കഴിഞ്ഞു വരവെയാണ് കാപ്പ ചുമത്തിയത്. കൊലപാതകം, കവർച്ച, മോഷണം തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങൾ ഉൾപ്പെടുന്ന നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയാണ് മഞ്ജുനാഥ് . കാപ്പ – 3 നിയമ പ്രകാരം അറസ്റ്റ് ചെയ്ത മഞ്ചുനാഥിനെ വിയ്യൂർ സെൺട്രൽ ജയിലിൽ ഹാജരാക്കി തടവിലാക്കി. 6 മാസത്തേക്കാണ് തടവ്.

സന്ദർശന വിസയിലെത്തിയ കൂട്ടിലങ്ങാടി പഞ്ചായത്ത് മുൻ വനിതാ മെമ്പർ റിയാദിൽ നിര്യാതയായി

Sharing is caring!