സന്ദർശന വിസയിലെത്തിയ കൂട്ടിലങ്ങാടി പഞ്ചായത്ത് മുൻ വനിതാ മെമ്പർ റിയാദിൽ നിര്യാതയായി

റിയാദ്: സന്ദർശന വിസയിലെത്തിയ കൂട്ടിലങ്ങാടി പഞ്ചായത്ത് മുൻ വനിതാ മെമ്പർ റിയാദിൽ നിര്യാതയായി. മലപ്പുറം മങ്കട വടക്കാങ്ങര പരേതനായ അമ്പലകുത്ത് ആലികാക്കയുടെ മകളും കൂട്ടിലങ്ങാടി പാറടിമഹല്ലിൽ വലിയകത്ത് അബ്ദുൽ മജീദ് എന്ന കുഞ്ഞിവാവയുടെ ഭാര്യയുമായ അമ്പലക്കുത്ത് ഫാത്തിമ (65) ആണ് റിയാദിലെ ആസ്റ്റർ സനദ് ആശുപത്രിയിൽ വ്യാഴാഴ്ച രാത്രി മരിച്ചത്. റിയാദിലുള്ള മകളുടെ അടുത്ത് സന്ദർശക വിസയിൽ എത്തിയതായിരുന്നു.
മൃതദേഹം റിയാദിൽ ഖബറടക്കും. അതിനാവശ്യമായ നിയമനടപടികൾ പൂർത്തീകരിക്കാൻ മരുമകൻ ഷുക്കൂറിനെ സഹായിക്കുന്നതിനായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് തിരൂർക്കാട്, ഉമർ അമാനത്ത്, റസാഖ് പൊന്നാനി, ജാഫർ വീമ്പൂർ രംഗത്തുണ്ട്.
ഓഫർ തട്ടിപ്പിൽ സർക്കാരിനെ പഴിചാരി നജീബ് കാന്തപുരം എം എൽ എ
RECENT NEWS

കിഴിശ്ശേരിയില്‍ ഗുഡ്സ് ഓട്ടോ ഇടിച്ച് യുവാവ് മരിച്ചത് കൊലപാതകമെന്ന് സംശയം
മഞ്ചേരി: കിഴിശ്ശേരിയില്‍ ഗുഡ്സ് ഓട്ടോ ഇടിച്ച് തെറിപ്പിച്ച വഴിയാത്രക്കാരന് മരിച്ചത് കൊലപാതകമാണെന്ന് സംശയം. അസം സ്വദേശി അഹദുല്‍ ഇസ്ലാമാണ് മരിച്ചത്. കൊണ്ടോട്ടി പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തില്‍ ആസാം സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ ഗുല്‍സാറിനെ [...]