പാലൂര്‍ തൈപ്പൂയ രഥോത്സവം സാംസ്‌കാരിക സമ്മേളനം നാളെ

പുലാമന്തോള്‍: പാലൂര്‍ തൈപ്പൂയ രഥോത്സവം സാംസ്‌കാരിക സമ്മേളനം നാളെ ഉച്ചതിരിഞ്ഞ് മൂന്ന് മണി മുതല്‍ ദണ്ഡായുധപാണി ഓഡിറ്റോറിയത്തില്‍ നടക്കും. എം കെ രാഘവന്‍ എംപി രഥോത്സവ ഉദ്ഘാടനം നിര്‍വ്വഹിക്കും. നജീബ് കാന്തപുരം എംഎല്‍എ അധ്യക്ഷത വഹിക്കും ഇക്ബാല്‍ പി രായിന്‍ ആമുഖ ഭാഷണം നടത്തും. കേരള സംഗീത നാടക അക്കാദമി ചെയര്‍മാന്‍ പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ മുഖ്യപ്രഭാഷണം നടത്തും. ഹ്യൂമന്‍ റൈറ്റ്‌സ് ഫൗണ്ടേഷന്‍ നാഷണല്‍ ജനറല്‍ സെക്രട്ടറി കെ എന്‍. ജയരാജ് മുഖ്യാതിഥി ആവും.
ചടങ്ങില്‍ പാലൂര്‍ ഷണ്‍മുഖ പുരസ്‌കാരം ചലചിത്ര നടിയും, പ്രശസ്ത നര്‍ത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമിക്ക് സമ്മാനിക്കും. ശ്രീമുരുക സംഗീത പുരസ്‌കാരം ചലചിത്ര പിന്നണി ഗായകന്‍ അജയ് ഗോപാലിന് നല്‍കി ആദരിക്കും.സാംസ്‌കാരിക സമ്മേളനം അഡ്വ. കെ പ്രേംകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. എഴുത്തുകാരി ഡോ. കെ പി സുധീര മുഖ്യാതിഥിയാവും. എഴുത്തുകാരന്‍ ഡോ. എന്‍ പി വിജയകൃഷ്ണന്‍ പ്രഭാഷണം നടത്തും.
ലഫ്. കേണല്‍ ഇ കെ നിരഞ്ജന്‍ ധീരതപുരസ്‌കാരം ഡിവൈഎസ്പി വി എ കൃഷ്ണദാസിന് നല്‍കി ആദരിക്കും. തന്ത്രശ്രേഷ്ഠ പുരസ്‌ക്കാരം അണ്ടലാടി പരമേശ്വന്‍ നമ്പൂതിരിപ്പാടിന് സമ്മാനിക്കും. മാധ്യമ പുരസ്‌കാരങ്ങള്‍ മഹേഷ്‌കുമാര്‍ (മലയാള മനോരമ ന്യൂസ്), സി സാന്ദീപനി (മാതൃഭൂമി), സന്തോഷ് ക്രിസ്റ്റി (മലപ്പുറം ലൈഫ് ഓണ്‍ലൈന്‍) എന്നിവര്‍ക്കും സമ്മാനിക്കും. ജ്യോതിഷ കീര്‍ത്തി പുരസ്‌കാരങ്ങള്‍ ക്ലാരി രാമചന്ദ്ര പണിക്കര്‍, ബാലസുബ്രഹ്‌മണ്യ പണിക്കര്‍ ചെറുകോട് കളരി, കോട്ടപ്പുറം ഗോപിനാഥ പണിക്കര്‍ എന്നിവര്‍ക്ക് നല്‍കും.
സാമ്പത്തിക ബുദ്ധിമുട്ടുള്ള അംഗങ്ങൾക്ക് വീട് നിർമിച്ച് നൽകി വ്യാപാരി വ്യവസായി ഏകോപന സമിതി
RECENT NEWS

കിഴിശ്ശേരിയില്‍ ഗുഡ്സ് ഓട്ടോ ഇടിച്ച് യുവാവ് മരിച്ചത് കൊലപാതകമെന്ന് സംശയം
മഞ്ചേരി: കിഴിശ്ശേരിയില്‍ ഗുഡ്സ് ഓട്ടോ ഇടിച്ച് തെറിപ്പിച്ച വഴിയാത്രക്കാരന് മരിച്ചത് കൊലപാതകമാണെന്ന് സംശയം. അസം സ്വദേശി അഹദുല്‍ ഇസ്ലാമാണ് മരിച്ചത്. കൊണ്ടോട്ടി പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തില്‍ ആസാം സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ ഗുല്‍സാറിനെ [...]