സാമ്പത്തിക ബുദ്ധിമുട്ടുള്ള അം​ഗങ്ങൾക്ക് വീട് നിർമിച്ച് നൽകി വ്യാപാരി വ്യവസായി ഏകോപന സമിതി

സാമ്പത്തിക ബുദ്ധിമുട്ടുള്ള അം​ഗങ്ങൾക്ക് വീട് നിർമിച്ച് നൽകി വ്യാപാരി വ്യവസായി ഏകോപന സമിതി

മലപ്പുറം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നിലമ്പൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അം​ഗങ്ങൾക്ക് നിർമിച്ച് നൽകുന്ന അഞ്ച് വീടുകളുടെ താക്കോൽ കൈമാറ്റം ജനുവരി 10ന് നിലമ്പൂരിൽ നടക്കും. ഏകദേശം 60 ലക്ഷത്തോളം രൂപ ചെലവിട്ടാണ് വീടുകൾ നിർമാണം പൂർത്തിയാക്കിയത്. 2.50 സെന്റ് സ്ഥലത്താണ് ഓരോ വീടും നിർമിച്ചത്.

കെവിവിഇഎസ് മുൻ സംസ്ഥാന അധ്യക്ഷൻ ടി നസ്റുദീന്റെ സ്മരണക്കായാണ് ജില്ലാ കമ്മിറ്റി ഭവന നിർമാണ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. ഇതുവരെ 30നടുത്ത് വീടുകൾ ജില്ലയിലെ വിവിധ ഭാ​ഗങ്ങളിലായി നിർമിച്ച് നൽകിയിട്ടുണ്ട്. നിലമ്പൂർ മുക്കട്ടയിലെ മഹാരാജ ഓഡിറ്റോറിയത്തിൽ വൈകുന്നേരം 3 മണിക്ക് നടക്കുന്ന ചടങ്ങിൽ സംഘടന സംസ്ഥാന അധ്യക്ഷൻ രാജു അപ്സര താക്കോൽ കൈമാറ്റം നടത്തും. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്വന്തമായി 2.50 സെന്റ് ഭൂമിയുള്ളവർക്കാണ് വീട് നിർമിച്ച നൽകുന്നതെന്ന് ജില്ലാ അധ്യക്ഷൻ കുഞ്ഞാവു ഹാജി പറഞ്ഞു. സംസ്ഥാനത്ത് മലപ്പുറം കമ്മിറ്റി മാത്രമാണ് ഈ പദ്ധതി അം​ഗങ്ങൾക്കായി നടപ്പാക്കുന്നത്.

ട്രഷറർ നൗഷാദ് കളപ്പാടൻ, വൈസ് പ്രസിജന്റ് വിനോദ് പി മേനോൻ, ജില്ലാ സെക്രട്ടറി ​ഹക്കീം ചങ്കരത്ത്, മണ്ഡലം പ്രസിഡന്റ് കെ സഫറുള്ള, മണ്ഡലം ജനറൽ സെക്രട്ടറി ടി ടി നാസർ, ട്രഷറർ പി മധു എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

ബജറ്റ് ജനങ്ങളുടെ നെഞ്ചിടിപ്പേറ്റുന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി

Sharing is caring!