ഡോ. പി.എ. ഫസല്‍ ഗഫൂര്‍ ഏഴാമതും എം ഇ എസ് സംസ്ഥാന പ്രസിഡണ്ട്

മലപ്പുറം: മുസ്‌ലിം എഡ്യുക്കേഷണല്‍ സൊസൈറ്റിയുടെ 2025-28 കാലയളവിലേക്കുള്ളസംസ്ഥാന ഭാരവാഹികളുടെതെരഞ്ഞെടുപ്പില്‍സംസ്ഥാന പ്രസിഡന്റായിഡോ. പി.എ. ഫസല്‍ഗഫൂറിനെ ഏഴാം തവണയുംഐക്യകണ്‌ഠേന തെരഞ്ഞെടുത്തു. എം.ഇ.എസ്. മെഡിക്കല്‍കോളേജ് ന്യൂറോളജിവിഭാഗംതലവനും കേരളആരോഗ്യസര്‍വ്വകലാശാലഗവേണിംഗ്കൗണ്‍സില്‍അംഗവുംകേരള അസോസിയേഷന്‍ ഓഫ് ന്യൂറോളജിസ്റ്റ് പ്രസിഡന്റും ഗ്രന്ഥകാരനും പ്രശസ്തക്വിസ്മാസ്റ്ററുംരാഷ്ട്രീയ നിരീക്ഷകനുമാണ്. വിദ്യാഭ്യാസസാമൂഹ്യമേഖലകളിലെസര്‍ക്കാര്‍സമിതികളിലും ന്യൂനപക്ഷ, മാനേജ്‌മെന്റ്‌സംഘടനകളിലുംഡോ. ഫസല്‍ഗഫൂര്‍സജീവമാണ്.
ജനറല്‍സെക്രട്ടറിയായിതെരഞ്ഞെടുക്കപ്പെട്ട കെ.കെ. കുഞ്ഞുമൊയ്തീന്‍ തൃശൂര്‍ജില്ലയിലെഏറിയാട്‌സ്വദേശിയാണ്. പ്രമുഖസ്വാതന്ത്ര്യ സമരസേനാനി മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ പ്രശസ്തമായതറവാട്കറുകപ്പാടത്ത്കുടുംബാംഗമാണ്.
തൃശൂര്‍ജില്ലയിലെസാമൂഹ്യസാംസ്‌കാരികമേഖലകളില്‍സജീവ പങ്കാളിത്തംവഹിക്കുന്ന വ്യക്തിയാണ്. ഇത്‌രണ്ടാംതവണയാണ് കുഞ്ഞുമൊയ്തീന്‍ ജനറല്‍സെക്രട്ടറിയായിതെരഞ്ഞെടുക്കപ്പെടുന്നത്. സംസ്ഥാന ട്രഷററായി പൊന്നാനിയിലെ ഒ.സി. മുഹമ്മദ് സലാഹുദ്ദീന്‍ രണ്ടാംതവണയുംതെരഞ്ഞെടുക്കപ്പെട്ടു.
സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായി ഇ.പി. മോയിന്‍ കുട്ടി (വണ്ടൂര്‍), ടി.എം. സക്കീര്‍ ഹുസ്സൈന്‍ (പെരുമ്പാവൂര്‍), എം.എം. അഷറഫ് (എറണാകുളം), കെ. മുഹമ്മദ്ഷാഫി (മലപ്പുറം) സംസ്ഥാന സെക്രട്ടറിമാരായിവി.പി.അബ്ദുറഹ്മാന്‍ (കോഴിക്കോട്), എസ്. എം.എസ്. മുജീബ്‌റഹ്മാന്‍ (പാലക്കാട്), ഡോ. അബ്ദുല്‍റഹീം ഫസല്‍ (കോഴിക്കോട്), വി.എച്ച്. മജീദ് (കോട്ടയം) എന്നിവരെയും 2025-2028 വര്‍ഷത്തേക്കുള്ളസംസ്ഥാന ഭാരവാഹികളായിഐക്യകണ്‌ഠേന തെരഞ്ഞെടുത്തു.
പാതിവില ഓഫർ അഴിമതി; നജീബ് കാന്തപുരത്തിനെതിരെ ഗുരുതര ആരോപണവുമായി സി പി എം
സംസ്ഥാന എക്‌സിക്യൂട്ടീവ്അംഗങ്ങളായിവി.മൊയ്തുട്ടി (പെരിന്തല്‍മണ്ണ), എ.എം. അബൂബക്കര്‍ (എറണാകുളം), സി.ടി. സക്കീര്‍ ഹുസൈന്‍ (കോഴിക്കോട്), ഡോ. ബി. അബ്ദുല്‍സലാം (കൊല്ലം), കെ.എം. അബ്ദുല്‍സലാം (കൊടുങ്ങല്ലൂര്‍), പ്രൊഫ. എം.കെ. ഫരീത് (ഈരാറ്റുപേട്ട), പി.എച്ച്. നജീബ് (കോട്ടയം), കെ. അബ്ദുല്‍ലത്തീഫ് (വളാഞ്ചേരി), പി.എന്‍. മുഹമ്മദ് (മലപ്പുറം), പി.കെ. അബ്ദുല്‍ലത്തീഫ് (കോഴിക്കോട്) ഇ. ഷംസുദ്ദീന്‍ (കൊല്ലം), അഡ്വ. എം.ഇബ്രാഹിംകുട്ടി (കരുനാഗപ്പള്ളി), അഡ്വ. എം. ഹംസകുരിക്കള്‍ (നിലമ്പൂര്‍), അഡ്വ. കെ.എം. നവാസ് (കൊടുങ്ങല്ലൂര്‍), കെ. അബ്ദുല്‍ജലീല്‍ (മലപ്പുറം) എന്നിവരെയുംതെരഞ്ഞെടുത്തതായിറിട്ടേണിംഗ്ഓഫീസര്‍ഡോ. കെ.എ. ഹാഷിംഅറിയിച്ചു.
RECENT NEWS

നിലമ്പൂര്‍ ജില്ലാശുപത്രിക്ക് പുതിയതായി സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ
നിലമ്പൂര്‍: ജില്ലാശുപത്രിയില്‍ പുതിയതായി സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിര്‍മിക്കാന്‍ ഭരണാനുമതിയായി. പ്ലാന്റ് നിര്‍മാണം ഉടന്‍ ആരംഭിക്കും. എന്‍എച്ച്എം വിഹിതമായ 1.80 കോടി രൂപയും ജില്ലാ പഞ്ചായത്ത് വിഹിതമായ 95 ലക്ഷവുമുള്‍പ്പെടുത്തി 2.75 കോടിയുടെ [...]