അധ്യാപകരുടെ പ്രശ്നങ്ങൾക്ക് യു ഡി എഫ് അധികാരത്തിൽ വന്നാൽ പരിഹാരമാകും; ചെന്നിത്തല

അധ്യാപകരുടെ പ്രശ്നങ്ങൾക്ക് യു ഡി എഫ് അധികാരത്തിൽ വന്നാൽ പരിഹാരമാകും; ചെന്നിത്തല

മലപ്പുറം: യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ ജീവനക്കാരുടെയും അധ്യാപകരുടെയും എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്ന് രമേശ് ചെന്നിത്തല. ഡി. എ യും ശമ്പളപരിഷ്കരണവും ഇല്ലാത്ത എന്തിന് ഫിക്സേഷൻ പോലും നഷ്ടപ്പെടുത്തിയ ഒരു സർക്കാർ ആണ് കേരളം ഭരിക്കുന്നത് എന്ന് ചെന്നിത്തല പറഞ്ഞു. കെപിഎസ് ടിഎ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്ത്രീ സുരക്ഷ പറഞ്ഞ അധികാരത്തിലെത്തിയ സർക്കാർ ജനങ്ങളുടെ സ്വൈര്യജീവിതത്തിന് ഒരു വിലയും കൽപ്പിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഭാസ്ക്കര കാരണവരെ വിഷം കൊടുത്ത് കൊന്ന കേസിൽ മൂന്ന് ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട ഷെറിന് മോചനം നൽകുന്നതിന് ക്യാബിനറ്റ് തീരുമാനമെടുത്ത സർക്കാർ പൊതുജനത്തിന് നൽകുന്ന സന്ദേശം വ്യക്തമെന്ന് അദ്ദേഹം പറഞ്ഞു. ഭിന്നശേഷിക്കാരുടെ കാര്യം പറഞ്ഞ് അധ്യാപക നിയമനങ്ങൾ തടസ്സപ്പെടുത്തുന്നത് വർഷങ്ങളായി തുടരുകയാണ്. കെപിഎസ്ടി എ സംസ്ഥാന അധ്യക്ഷൻ കാമ്പ്രൻ അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി കെ അരവിന്ദൻ സംസ്ഥാന ട്രഷറർ വട്ടപ്പാറ അനിൽകുമാർ എൻ രാജ്മോഹൻ ഷാഹിദ റഹ്മാൻ, പി ടി അജയ് മോഹൻ, പി എസ് മനോജ്‌. എന്നിവർ സംസാരിച്ചു.

തുടർന്ന് നടന്ന ട്രേഡ് യൂണിയൻ സൗഹൃദ സമ്മേളനം എ ഐ സി സി സെക്രട്ടറി പി സി വിഷ്ണുനാഥ് എം എൽ എ ഉദ്ഘാടനം ചെയ്തു. പാവങ്ങളിൽ പാവങ്ങളായ സ്കൂൾ പാചക തൊഴിലാളികൾക്ക് ദിവസവും കൊടുക്കാൻ കഴിയാത്ത സർക്കാർ ആണോ നമ്പർ വൺ എന്നു പി സി വിഷ്ണുനാഥ് ചോദിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് കെ രമേശൻ അധ്യക്ഷത വച്ചു എ എം ജാഫർ ഖാൻ കെ സി സുബ്രഹ്മണ്യൻ ആർ അരുൺകുമാർ അനിൽ എം ജോർജ്, പ്രവീൺകുമാർ അടാട്ട് വാസുദേവൻ, പി എം നാസർ, വി എസ് ഗിരീഷ്‌കുമാർ. എന്നിവർ സംസാരിച്ചു. സംഘടനാ മികവിന് മികച്ച ജില്ലാ വിദ്യാഭ്യാസ ജില്ല ഉപജില്ലാ കൾക്കുള്ള ഉപഹാരം കെ പി സി സി രാഷ്ട്രീയ കാര്യസമിതി അംഗം എ പി അനിൽകുമാർ എം എൽ എ നൽകി. യാത്രയയപ്പ് സമ്മേളനം ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി യുടെ അധ്യക്ഷൻ വി എസ് ജോയ് ഉദ്ഘാടനം ചെയ്തു.സംസ്ഥാന വൈസ് പ്രസിഡന്റ്‌ ബി സുനിൽകുമാർ അധ്യക്ഷത വഹിച്ചു. വിരമിക്കുന്ന സംസ്ഥാന നേതാക്കൾ ക്കുള്ള ഉപഹാരം കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗകത്ത് നൽകി. സംസ്ഥാന വൈസ് പ്രസിഡന്റ്‌ സാജു ജോർജ്, ഡി എ ഹരിഹരൻ, പി രാധാകൃഷ്ണൻ, എൻ ശ്യാംകുമാർ, വി എം ഫിലിപ്പച്ചൻ, ടി വിനയദാസ്, കെ സന്തോഷ്‌ സിപി മോഹനൻ, കെ എൽ ഷാജു, ജി കെ ഗിരീഷ്, കെ സി ശ്രീജിത്ത്‌ എന്നിവർ സംസാരിച്ചു.

 

Sharing is caring!