ഫര്‍ണിച്ചര്‍ നിര്‍മാണത്തിനിടെ ശരീരത്തില്‍ കട്ടര്‍ തട്ടി യുവാവിന് ദാരുണാന്ത്യം

ഫര്‍ണിച്ചര്‍ നിര്‍മാണത്തിനിടെ ശരീരത്തില്‍ കട്ടര്‍ തട്ടി യുവാവിന് ദാരുണാന്ത്യം

പൊന്നാനി: ഫര്‍ണിച്ചര്‍ നിര്‍മാണത്തിനിടെ ശരീരത്തില്‍ കട്ടര്‍ തട്ടി യുവാവിന് ദാരുണാന്ത്യം. ഉത്തര്‍ പ്രദേശ് സ്വദേശി സുബ്ഹാന്‍ അലിയാണ് (23) മരിച്ചത്. മലപ്പുറം ആതവനാട് ഇന്നലെ രാത്രി എട്ടുമണിയോടെ സംഭവം.

ഫര്‍ണിച്ചര്‍ശാലയില്‍ നിര്‍മാണത്തിനിടെ കട്ടിങ് മെഷിന്‍ അടിവയറില്‍ തട്ടുകയും ശരീരം രണ്ടായി മുറിയുകയുമായിരുന്നു. കൂടെയുണ്ടായിരുന്ന തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് വളാഞ്ചേരി സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അടുത്ത മാസം വിവാഹം നടക്കാനിരിക്കെയാണ് അപകടം.ന്യൂനപക്ഷ സ്കോളർഷിപ്പ് വെട്ടിച്ചുരുക്കാൻ അനുവദിക്കില്ല; എസ്ഐ ഒ

Sharing is caring!