എം ഇ എസ് മിലാൻ 25 മെഗാ അലുംനിയുടെ ലോഗോ പ്രകാശനം നടന്നു

എം ഇ എസ് മിലാൻ 25 മെഗാ അലുംനിയുടെ ലോഗോ പ്രകാശനം നടന്നു

പൊന്നാനി: ഫെബ്രുവരി 8 ന് പൊന്നാനി എം ഇ എസ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടക്കുന്ന എം ഇ എസ് മിലാൻ 25 മെഗാ അലുംനിയുടെ ലോഗോ പ്രകാശനം നടന്നു. സ്കൂൾ പ്രിൻസിപ്പൽ സുധീഷിന് അലുംനി പ്രസിഡന്റ്‌ റംഷാദ് ലോഗോ നൽകി കൊണ്ടാണ് ചടങ്ങ് നടന്നത്.

ഫെബ്രുവരി 8 ന് നടക്കുന്ന പരിപാടി പൊന്നാനി എം എൽ എ നന്ദകുമാർ ഉദ്ഘാടനം ചെയ്യും. പരിപാടിയിൽ മുഖ്യ അതിഥിയായി സൂപ്പർ സിന്ദ​ഗിയുടെ സംവിധായകൻ വിന്റേഷ് ചെമ്പ്ര സംബന്ധിക്കും. എം ഇ എസ് സംസ്ഥാന ട്രെഷറർ സലാഹുദ്ധീൻ, സാംസ്‌കാരിക പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും

2000 ത്തിൽ ഹയർ സെക്കന്റ്റി ആരംഭിച്ച സ്കൂൾ ഈ വർഷം 25 വയസ്സ് തികക്കുന്ന വേളയിൽ 75 ബാച്ചുകളിലായി പതിനായിരക്കണക്കിന് വിദ്യാർഥികളാണ് ഇവിടെ നിന്നും പഠിച്ചിറങ്ങിയത്. കലാ -കായിക -ശാസ്ത്ര -സാങ്കേതിക -പഠന മേഖലയിൽ ഉന്നത നിലവാരം പുലർത്തുന്ന സ്കൂളിൽ മറ്റൊരു പൊൻതൂവൽ എഴുതി ചേർക്കുകയാണ് മെഗാ അലുംനി യിലൂടെ..

പൂർവ വിദ്യാർഥികൾ അടങ്ങുന്ന പ്രോഗ്രാം കമ്മിറ്റി ആണ് ഒരു ദിവസം നീണ്ടു നിൽക്കുന്ന പരിപാടിക്ക് നേതൃത്വം നൽകുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ചിന്നി ചിതറിയ വിദ്യാർത്ഥികളെ ഒന്നിപ്പിക്കുക എന്ന മഹത്തായ ലക്ഷ്യം മുൻ നിർത്തി നടത്തുന്ന പരിപാടിയിൽ സർവീസ് കഴിഞ്ഞ് പിരിഞ്ഞു പോകുന്ന അധ്യാപകരെ ആദരിക്കുന്നതോടൊപ്പം, അതി ഗംഭീര ഗാനമേളയും, പൂർവ്വ വിദ്യാർഥികളിൽ മറ്റു മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിക്കുകയും ചെയ്യും. പൂർവ്വ വിദ്യാർത്ഥികൾക്കും, മക്കൾക്കും കലാപരമായ കഴിവ് തെളിയിക്കാനും വേദി ഒരുക്കുന്നുണ്ട്.

ലോഗോ പ്രദർശനത്തിൽ കമ്മിറ്റി അംഗങ്ങളായ സെക്രട്ടറി സാജിദ് റഹ്മാൻ, മീഡിയ കോർഡിനേറ്റർ സബിത ലിയാകത്, വൈസ് പ്രസിഡന്റ്‌ മനാഫ് ചുള്ളിക്കൽ, ട്രഷറർ ഹരി, മീഡിയ ടെക്‌നിക് സപ്പോർട്ടർ വിജേഷ്, അസറുദ്ധീൻ, നിഷാം, ഷാഫി, ഹമീമ, റംസി, ജഹാന ,ജംഷി അധ്യാപകരായ ഫസീലത് ടീച്ചർ , നിമ്മി ടീച്ചർ, നാസർ സാർ , ത്വയ്യിബ് സാർ , മിനി ടീച്ചർ , ഷെരീഫ് സാർ ,സനിത ടീച്ചർ ,വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.

Sharing is caring!