ഭക്തിസാന്ദ്രമായി പരിയാപുരം ഫാത്തിമ മാതാ ഫൊറോന ദേവാലയ തിരുനാൾ
അങ്ങാടിപ്പുറം: പരിയാപുരം ഫാത്തിമ മാതാ ഫൊറോന ദേവാലയത്തിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ ഫാത്തിമ മാതാവിന്റെയും രക്തസാക്ഷിയായ വിശുദ്ധ സെബസ്ത്യാനോസിൻ്റെയും സംയുക്ത തിരുനാൾ ആഘോഷം ഭക്തിസാന്ദ്രമായി. കർമങ്ങളിൽ നൂറുകണക്കിനാളുകൾ പങ്കാളികളായി. തിരുനാൾ നാളെ (26, ഞായർ) സമാപിക്കും.
ഇന്ന് വയോജന കൂട്ടായ്മയും കുർബാനയും നടന്നു. കുർബാനയിൽ ഫാ.ജോബിൻ പുതുപ്പറമ്പിൽ കാർമികത്വം വഹിച്ചു. വൈകിട്ടു നടന്ന ആഘോഷമായ തിരുനാൾ കുർബാനയിൽ താമരശ്ശേരി രൂപതാ കെസിവൈഎം ഡയറക്ടർ ഫാ.ജോബിൻ തെക്കേക്കരമറ്റത്തിൽ മുഖ്യ കാർമികത്വം വഹിച്ചു. ഫാത്തിമ മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റയും മറ്റു വിശുദ്ധരുടെയും രൂപങ്ങൾ വഹിച്ച് നിറദീപങ്ങളും മുത്തുക്കുടകളും കൈകളിലേന്തി ചെണ്ടമേളത്തിന്റെയും ബാന്റുവാദ്യത്തിന്റെയും അകമ്പടിയോടെ കിഴക്കേമുക്ക് കുരിശുപള്ളിയിലേക്ക് നടന്ന വർണാഭമായ പ്രദക്ഷിണം ജനപങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായി. വാദ്യമേളവും ലൈറ്റ് ഷോയും തുടർന്ന് ആകാശവിസ്മയവും നവ്യാനുഭവമായി.
നാളെ (26, ഞായർ) രാവിലെ 6ന് ആരാധനയും തുടർന്ന് വിശുദ്ധ കുർബാനയും. രാവിലെ 10നു നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാനയിൽ ഫാ.റോബിൻ കൊല്ലറേട്ട് മുഖ്യകാർമികത്വം വഹിക്കും. ഫാ.ജോബിൻ പുതുപ്പറമ്പിൽ വചന സന്ദേശം നൽകും. പരിയാപുരം കുരിശുപള്ളിയിലേക്ക് നടക്കുന്ന പ്രദക്ഷിണത്തിനു ശേഷം സമാപന ആശീർവാദവു വാദ്യഘോഷവും.
രാത്രി 7.30ന് തിരുവനന്തപുരം ലയന കമ്മ്യൂണിക്കേഷൻസ് അവതരിപ്പിക്കുന്ന ഡ്രാമാസ്കോപ് ബൈബിൾ നാടകം ‘ആർത്തബാൻ’ അരങ്ങേറും. ഇതോടെ തിരുനാളിനു സമാപനമാകും.
ദത്തെടുക്കല്‍ കേന്ദ്രത്തിന് സ്ഥലം കണ്ടെത്തി സ്വന്തമായ കെട്ടിടം നിര്‍മിക്കും: വി. അബ്ദുറഹിമാന്‍
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




