കായിക മഹോത്സവത്തിന് വര്‍ണാഭമായ തുടക്കം; എസ്.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു

കായിക മഹോത്സവത്തിന് വര്‍ണാഭമായ തുടക്കം; എസ്.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു

മലപ്പുറം: ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംഘടിപ്പിക്കുന്ന കായിക മഹോത്സവത്തിന് വരവേല്‍പ്പുനല്‍കി മലപ്പുറം ടൗണ്‍ഹാള്‍ പരിസരത്തുനിന്ന് ആരംഭിച്ച റാലി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് വി.പി അനില്‍ ഫ്‌ലാഗ്ഓഫ് ചെയ്തു. പൊയ്ക്കാല്‍, കുതിരസവാരി, കളരിപ്പയറ്റ് തുടങ്ങിയവയുടെ അകമ്പടിയോടെ നടന്ന റാലിയില്‍ മുന്‍ കായികതാരങ്ങളും വിദ്യാര്‍ഥികളും ഉള്‍പ്പെടെ നിരവധിപേര്‍ പങ്കെടുത്തു.

കായിക മഹോത്സവം 2.0 കോട്ടപ്പടി സ്റ്റേഡിയത്തില്‍ ദ്രോണാചാര്യ അവാര്‍ഡ് ജേതാവ് എസ് മുരളീധരന്‍ ഉദ്ഘാടനംചെയ്തു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് വി പി അനില്‍ അധ്യക്ഷനായി. ജില്ലാ ഒളിമ്പിക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് യു.തിലകന്‍, കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് സലീം, മലപ്പുറം നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ അബ്ദുള്‍ഹക്കീം, നഗരസഭാംഗം ഒ സഹദേവന്‍, മുജീബ് ആനക്കയം, ടര്‍ഫ് അസോസിയേഷന്‍ പ്രസിഡന്റ് മൂസ, നൗഷാദ് കളപ്പാടന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ എക്‌സിക്യൂട്ടിവ് അംഗം സി സുരേഷ് സ്വാഗതവും ജില്ലാസ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി.വി ആര്‍ അര്‍ജുന്‍ നന്ദിയും പറഞ്ഞു. ദേശീയ– സംസ്ഥാന കായിക മത്സരങ്ങളില്‍ മെഡല്‍ നേടിയവരെ ആദരിച്ചു. വുഷു, ജിംനാസ്റ്റിക്‌സ് അസോസിയേഷന്റെ കായിക അഭ്യാസവും ബോഡി ബില്‍ഡിങ് മത്സരവും നടന്നു.

തിരൂരിൽ നിന്നും നിലമ്പൂരിലേക്ക് മെട്രോ ആവശ്യപ്പെട്ട കുറുക്കോളിയെ പരിഹസിച്ച് മുഖ്യമന്ത്രി

Sharing is caring!