മലപ്പുറം പ്രസ്‌ക്ലബ്ബ് സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടത്തി

മലപ്പുറം പ്രസ്‌ക്ലബ്ബ് സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ്  നടത്തി

മലപ്പുറം: മലപ്പുറം പ്രസ്‌ക്ലബ്ബിന്റെ നേതൃത്വത്തില്‍ മലപ്പുറം പി.എം.എസ്.എ ആയുര്‍വേദ ഹോസ്പിറ്റലുമായി സഹകരിച്ച് സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടത്തി. ആയുര്‍വേദ രംഗത്തു 42 വര്‍ഷത്തിനുമേല്‍ അനുഭവസമ്പത്തും സംസ്ഥാന സര്‍ക്കാരിന്റൈ മികച്ച ആയുര്‍വ്വേദ ഡോക്ടര്‍ക്കുള്ള അവാര്‍ഡും ലഭിച്ച ഡോ: ജി. വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ നടന്ന ക്യാമ്പ് കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാള്‍ ഉദ്ഘാടനം ചെയ്തു.

പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് എസ്.മഹേഷ്‌കുമാര്‍, സെക്രട്ടറി വി.പി.നിസാര്‍, ട്രഷറര്‍ പി.എ.അബ്ദുല്‍ഹയ്യ്, വൈസ് പ്രസിഡന്റ് ഗീതു തമ്പി പ്രസംഗിച്ചു. ക്യാമ്പിന് ഡോ: സുധര്‍മ്മ, ഡോ മീരാ മേനോന്‍ , ഡോ: ഷിനോയ് ആയൂര്‍ക്ഷേത്ര നേതൃത്വം നല്‍കി.

കോട്ടക്കലിൽ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ കൂടി മരിച്ചു

Sharing is caring!