കോട്ടക്കലിൽ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ കൂടി മരിച്ചു

കോട്ടക്കലിൽ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ കൂടി മരിച്ചു

കോട്ടക്കൽ: പുത്തൂര്‍ ചീനക്കല്‍ ബൈപാസ് പാതയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ കൂടി മരിച്ചു. ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കോട്ടക്കല്‍ കാവതികളം കരുവക്കോട്ടില്‍ സിദ്ദിഖിന്റെ മകന്‍ മുഹമ്മദ് സിയാദ് (17) ആണ് മരിച്ചത്.

ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെയാണ് മരണം. അപകടത്തില്‍ കാവതികളം ആലമ്പാട്ടില്‍ അബ്ദു റഹ്‌മാന്റെ മകന്‍ മുഹമ്മദ് റിഷാദ് (19), കാടാമ്പുഴ മരവട്ടം പാട്ടത്തൊടി ഹമീദിന്റെ മകന്‍ ഹംസ(24)എന്നിവര്‍ സംഭവദിവസം തന്നെ മരിച്ചിരുന്നു.

ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. മരിച്ച റിഷാദിനൊപ്പമായിരുന്നു സിയാദ് യാത്ര ചെയ്തിരുന്നത്. അപകടത്തില്‍ മരിച്ച ഹംസക്കൊപ്പം ഉണ്ടായിരുന്ന കോട്ടൂര്‍ കാലൊടി ഉണ്ണീന്‍കുട്ടിയുടെ മകന്‍ മുഹമ്മദ് ഇര്‍ഷാദ്( 33) ചികിത്സയില്‍ തുടരുകയാണ്.

വിദ്യാര്‍ഥികള്‍ ഭക്ഷ്യമേളയിലൂടെ സമാഹരിച്ച തുക മലപ്പുറം പാലിയേറ്റീവ് ക്ലിനികിന് കൈമാറി

Sharing is caring!