വിദ്യാര്‍ഥികള്‍ ഭക്ഷ്യമേളയിലൂടെ സമാഹരിച്ച തുക മലപ്പുറം പാലിയേറ്റീവ് ക്ലിനികിന് കൈമാറി

വിദ്യാര്‍ഥികള്‍ ഭക്ഷ്യമേളയിലൂടെ സമാഹരിച്ച തുക മലപ്പുറം പാലിയേറ്റീവ് ക്ലിനികിന് കൈമാറി

മലപ്പുറം: ചെമ്മങ്കടവ് പി.എം.എസ്.എ.എം.എ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഭക്ഷ്യമേളയിലെ വരുമാനം പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് ക്ലിനിക്കിന് കൈമാറി. സ്‌കൂളിലെ സൗഹൃദ ക്ലബ്, സ്‌കൗട് ആന്‍ഡ് ഗൈഡ്‌സ്, നേഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റ് എന്നിവയുടെ നേതൃത്വത്തിലാണ് ഭക്ഷ്യമേള നടത്തി പണം സമാഹരിച്ച് പാലിയേറ്റീവ് ക്ലിനിക്കിന് കൈമാറിയത്.

സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ മലപ്പുറം പാലിയേറ്റീവ് ക്ലിനിക് പ്രസിഡന്റ് തറയില്‍ അബുവിന് വിദ്യാര്‍ഥി പ്രതിനിധി വി. ഷാദ തുക കൈമാറി. പി.ടി.എ. പ്രസിഡന്റ് പി.പി. അബ്ദുല്‍നാസര്‍ അധ്യക്ഷത വഹിച്ചു.

പാലിയേറ്റീവ് വൊളന്റിയര്‍ കെ.ടി. റബീബ്, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബിജു സഖറിയാസ്, പി.ടി.എ. വൈസ് പ്രസിഡന്റ് പി.പി. മൈസൂണ്‍ റിയാസ്, അധ്യാപകരായ എന്‍.കെ. മുജീബ് റഹിമാന്‍, പി. പ്രവീണ്‍, കെ.എസ്. അനൂപ്, വി. ഷീബ, ലിനി അല്‍ഫോന്‍സ, സി.പി. സഫ് വാന്‍, കെ. സമീര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

കോട്ടക്കലിൽ ബൈക്കപകടം; നവവരനടക്കം രണ്ട് മരണം

Sharing is caring!