മലപ്പുറം ജില്ലാ നിവർത്തന പ്രക്ഷോഭം ജനുവരി 25ന് ചെമ്മാടിൽ ആരംഭിക്കുന്നു

മലപ്പുറം: ജില്ല അനുഭവിക്കുന്ന ഭീകരമായ ഭരണകൂട വിവേചനങ്ങളെ ചോദ്യംചെയ്യുന്ന ഫ്രറ്റേണിറ്റി മൂവ്മെൻറ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മലപ്പുറം ജില്ലാ നിവർത്തന പ്രക്ഷോഭം ജനുവരി 25ന് ചെമ്മാടിൽ ആരംഭിക്കുന്നു. വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി മലപ്പുറം ജില്ലാ നിവർത്തന പ്രക്ഷോഭം ഉദ്ഘാടനം ചെയ്യുമെന്ന് സംഘടന ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ജനസംഖ്യാനുപാതികമായ വികസനം യാഥാർത്ഥ്യമാക്കുക, യുജിസി മാനദണ്ഡം പാലിച്ച് മലപ്പുറം ജില്ലക്ക് മാത്രമായി യൂണിവേഴ്സിറ്റി യാഥാർത്ഥ്യമാക്കുക, ഇൻറർനാഷണൽ തലത്തിൽ തന്നെ ശ്രദ്ധേയമായ ഒരുപാട് താരങ്ങളെ സംഭാവന ചെയ്ത മലപ്പുറം ജില്ലയിൽ കായിക യൂണിവേഴ്സിറ്റി സ്ഥാപിക്കുക, തീരദേശത്ത് ഫിഷറീസ് കോളേജ് യാഥാർത്ഥ്യമാക്കുക, ഗവൺമെൻറ് എയ്ഡഡ് എൻജിനീയറിങ് കോളേജ് ഇല്ലാത്ത ഏക ജില്ല എന്ന നിലക്ക് മലപ്പുറം ജില്ലയിൽ ഗവൺമെൻറ് എൻജിനീയറിങ് കോളേജ് കൊണ്ടുവരിക, മഞ്ചേരി മെഡിക്കൽ കോളജിലെ വികസിപ്പിക്കുക, ഒരു പൂർണ്ണ മെഡിക്കൽ കോളേജ് എന്ന രീതിയിൽ പാരാമെഡിക്കൽ കോളേജും ഫാർമസി കോളേജും യാഥാർത്ഥ്യമാക്കുക, അലിഗഡ് ഓഫ് ക്യാമ്പസ് പുതിയ കോഴ്സുകൾ അനുവദിച്ച് വികസിപ്പിക്കുക, കെഎസ്ആർടിസി: സ്റ്റുഡൻസ് ഓൺലി ബസുകൾ അനുവദിക്കുക തുടങ്ങി മലപ്പുറം ജില്ലയെ ബാധിക്കുന്ന അടിസ്ഥാനപരമായ എട്ട് ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ഫ്രറ്റേണിറ്റി മൂവ്മെൻറ് മലപ്പുറം ജില്ലാ നിവർത്തന പ്രക്ഷോഭവുമായി മുന്നോട്ടു വന്നിട്ടുള്ളതെന്ന് ഫ്രറ്റേണിറ്റി നേതാവ് ജംഷീൽ അബൂബക്കർ പറഞ്ഞു.
വർഷാവർഷം പ്ലസ് വൺ സീറ്റുമായി ബന്ധപ്പെട്ട വലിയ സമരങ്ങളും പ്രക്ഷോഭങ്ങളും നമ്മുടെ ജില്ലയിൽ സംഘടിപ്പിക്കാറുണ്ട്. ഫ്രറ്റേണിറ്റി മൂവ്മെൻ്റ് തന്നെ ഐതിഹാസികമായ പോരാട്ടങ്ങൾക്ക് ഈ മാർഗ്ഗത്തിൽ നേതൃത്വം കൊടുത്തിട്ടുണ്ട്. എന്നാൽ ഉന്നത വിദ്യാഭ്യാസ മേഖലയിലും മറ്റു വികസനരംഗങ്ങളിലും മലപ്പുറം ജില്ലക്ക് അർഹമായ അടിസ്ഥാന വികസനവും സേവനവും വിവേചനപരമായി തടയപ്പെട്ടിരിക്കുന്ന അവസ്ഥ തന്നെയാണ് നിലനിൽക്കുന്നത്. ഈ വിവേചനങ്ങൾക്കെതിരെ ചോദ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ഫ്രറ്റേണിറ്റി മൂവ്മെൻ്റിൻ്റെ നിവർത്തന പ്രക്ഷോഭം നടത്തപ്പെടുന്നത്.
ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു
ബാസിത് താനൂർ, വി ടി എസ് ഉമർ തങ്ങൾ, നിഷ്ല മമ്പാട്, റമീസ് ചാത്തല്ലൂർ, സി എച്ച് ഹംന എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.
RECENT NEWS

നിലമ്പൂര്‍ ജില്ലാശുപത്രിക്ക് പുതിയതായി സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ
നിലമ്പൂര്‍: ജില്ലാശുപത്രിയില്‍ പുതിയതായി സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിര്‍മിക്കാന്‍ ഭരണാനുമതിയായി. പ്ലാന്റ് നിര്‍മാണം ഉടന്‍ ആരംഭിക്കും. എന്‍എച്ച്എം വിഹിതമായ 1.80 കോടി രൂപയും ജില്ലാ പഞ്ചായത്ത് വിഹിതമായ 95 ലക്ഷവുമുള്‍പ്പെടുത്തി 2.75 കോടിയുടെ [...]