കോട്ടക്കലിൽ ബൈക്കപകടം; നവവരനടക്കം രണ്ട് മരണം

കോട്ടക്കലിൽ ബൈക്കപകടം; നവവരനടക്കം രണ്ട് മരണം

കോട്ടക്കൽ: പുത്തൂർ ബൈപാസില്‍ ബൈക്കുകൾ കൂട്ടിയിടിച്ചു നവവരൻ അടക്കം രണ്ടു പേർ മരിച്ചു. രണ്ടു പേർക്കു ഗുരുതരമായി പരുക്കേറ്റു. ഇരു ബൈക്കുകളിലായി സഞ്ചരിച്ച, കോട്ടയ്ക്കൽ കാവതികളം ആലമ്പാട്ടിൽ അബ്ദുറഹിമാന്റെയും ഫൗസിയയുടെയും മകൻ മുഹമ്മദ് റിഷാദ് (19), മാറാക്കര മരവട്ടം പാട്ടത്തൊടി ഹമീദിന്റെയും മൈമൂനയുടെയും മകൻ ഹംസ (24) എന്നിവരാണ് മരിച്ചത്.

ഒരു വർഷം മുൻപാണ് ഹംസയുടെ നിക്കാഹ് നടന്നത്. തുടർന്ന് വിദേശത്തേക്കുപോയ ഹംസ കഴിഞ്ഞയാഴ്ചയാണ് നാട്ടിലെത്തി ഭാര്യയെ വീട്ടിലേക്കു കൂട്ടി കൊണ്ടുവന്നത്. ഗുരുതരമായി പരുക്കേറ്റ, കാവതികളം കരുവക്കോട്ടിൽ സിദ്ദീഖിന്റെ മകൻ സിയാദ്, കോട്ടൂർ കാലൊടി ഉണ്ണീൻകുട്ടിയുടെ മകൻ മുഹമ്മദ് ഇർഷാദ് എന്നിവർ ചങ്കുവെട്ടി അൽമാസ് ആശുപത്രിയിൽ ചികിത്സയിലാണ്.

വൈകിട്ട് മൂന്നോടെയാണ് പുത്തൂരിനും കാവതികളത്തിനും ഇടയിലെ വളവിൽ അപകടം നടന്നത്. ഇരുവശങ്ങളിൽ നിന്നു വന്ന വാഹനങ്ങൾ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. രണ്ടുപേരും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചതായി പറയുന്നു. കബറടക്കം പിന്നീട്.

മുന്‍ കൊണ്ടോട്ടി എം എൽ എ കെ മുഹമ്മദുണ്ണി ഹാജി അന്തരിച്ചു

Sharing is caring!