മുന്‍ കൊണ്ടോട്ടി എം എൽ എ കെ മുഹമ്മദുണ്ണി ഹാജി അന്തരിച്ചു
കൊണ്ടോട്ടി: മുന്‍ കൊണ്ടോട്ടി നിയമസഭ സമാജികനും മുസ്ലിംലീഗ് നേതാവുമായ കെ.മുഹമ്മദുണ്ണി ഹാജി വിടവാങ്ങി. 82 വയസായിരുന്നു. ഇന്ന് വൈകുന്നേരം 3.30 മണിയോടെയാണ് അന്ത്യം. ഖബറടക്കം നാളെ രാവിലെ 10 മണിക്ക് വളളുവമ്പ്രം മഹല്ല് ജുമുഅത്ത് പള്ളിയില്‍ നടക്കും. വാര്‍ദ്ധ്യക്യ സഹജമായ അസുഖത്താല്‍ ചികിത്സയിലായിരുന്നു അദ്ദേഹം.
1943 ജൂലൈ 1 ന് കോടാലി ഹസന്‍ പാത്തു ദമ്പദികളുടെ മകനായി ജനിച്ചു. ചെറുപ്രായത്തില്‍ തന്നെ പൊതുപ്രവര്‍ത്തനം ആരംഭിച്ചു.ഗ്രാമപഞ്ചായത്ത് മെമ്പര്‍ മുതല്‍ നിയമസഭാഗത്വം വരെയുള്ള പദവികള്‍ വഹിച്ചു.ഭരണ പക്ഷത്തായും പ്രതിപക്ഷത്തായും രണ്ട് തവണ നിയമസഭ സാമാജികനായി.പതിനേഴ് വര്‍ഷം കെണ്ടോട്ടി മണ്ഡലം മുസ്ലിംലീഗ് സെക്രട്ടറിയായും, പതിനാറ് വര്‍ഷത്തോളം പഞ്ചായത്ത് മുസ്ലിംലീഗ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. കാല്‍ നൂറ്റാണ്ട് പൂക്കോട്ടൂര്‍ പഞ്ചായത്ത് അംഗമായും പതിനാല് വര്‍ഷത്തോളം പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായും സേവനം ചെയ്തു.
ചെയര്‍മാന്‍ കോ.ഓപറേറ്റീവ് സ്പിന്നിംഗ് മില്‍, ചെയര്‍മാന്‍ യുണൈറ്റഡ് ഇലട്രിക്കല്‍ കൊല്ലം, മെമ്പര്‍ ഏറനാട് കോ.ഓപ്പറേറ്റീവ് അഗ്രികള്‍ച്ചര്‍ ബാങ്ക് എന്നീ നിലകളില്‍ സേവനം ചെയ്തു. ദീര്‍ഘ കാലം ജില്ലാ മുസ്ലിംലീഗ് വൈസ് പ്രസിഡന്റായിരുന്നു. മതസാമൂഹിക രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യമായ അദ്ദേഹം ഇക്കാലമത്രയും വള്ളുവമ്പ്രം മുഈനുല്‍ ഇസ്ലാം സംഘം മഹല്ല് പ്രസിഡന്റായി സേവനം ചെയ്തു.
സ്വർണ കടത്ത് കേസിൽ ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടിൽ പരിശോധന
മക്കള്‍:ഹസ്സന്‍ ജിദ്ധ, റഷീദ് എന്ന കുഞ്ഞാപ്പു, അനീസ, ബേബി ബറത്ത് മരുമക്കള്‍: യുപിഅബൂബക്കര്‍, ശഫീഖ് മാസ്റ്റര്‍ (പിപിഎംഎച്ച്എസ് കൊടുക്കര), നസറി, ജംഷീദ എന്നിവരാണ്.
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




