സ്വർണ കടത്ത് കേസിൽ ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടിൽ പരിശോധന
കരിപ്പൂർ: കരിപ്പൂര്‍ സ്വര്‍ണ കടത്ത് കേസില്‍ സി ഐ എസ് എഫ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീടുകളില്‍ റെയ്ഡ് നടത്തി വിജിലൻസ്. കോഴിക്കോട്, മലപ്പുറം ജല്ലകളില്‍ വിവിധ ഇടങ്ങളിലാണ് പരിശോധന നടന്നത്. കേരളത്തിന് പുറത്ത് അമൃതസര്‍, ഹരിയാന എന്നിവങ്ങളിലും റെയ്ഡ് നടന്നു. സംസ്ഥാനത്തിനകത്തും പുറത്തുമായി കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വീടുകളിലും അവരുടെ സഹായികളുടെ വീടുകളിലുമാണ് പരിശോധന നടന്നത്.
ഫുട്ബോള്‍ താരം അനസ് എടത്തൊടികയുടെ വീട്ടിലും സംഘമെത്തിയിരുന്നു.സ്വര്‍ണക്കടത്തുമായി ബന്ധമുള്ളയാള്‍ക്ക് അനസുമായി സൗഹൃദമുണ്ടെന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ബാങ്ക് ഇടപാടുകള്‍ സംഘം പരിശോധിച്ചു.സംഭവ സമയത്ത് അനസ് സ്ഥലത്തുണ്ടായിരുന്നില്ല. സ്വര്‍ണ കടത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ ഹവാല വഴി പ്രതിഫലം വാങ്ങിയെന്നാണ് കണ്ടെത്തല്‍. 2023 ല്‍ കരിപ്പൂര്‍ പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസാണ് വിജിലന്‍സിന് കൈമാറുകയായിരുന്നു.
കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വീടുകളിലെ റെയ്ഡിനൊപ്പം തന്നെ ഇടനിലക്കാരുടെ വീടുകളിലും വിജിലന്‍സ് റെയ്ഡ് നടന്നത്. മലപ്പുറം വിജിലന്‍സ് ഡി വൈ എസ് പിയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. സി ഐ എസ് എഫ് അസിസ്റ്റന്റ് കമാന്‍ഡന്റ് നവീന്‍ കുമാര്‍, കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍ സന്ദീപ് എന്നിവര്‍ മുഖ്യപ്രതികളായ കേസിലാണ് വിജിലന്‍സ് റെയ്ഡ്. സി ഐ എസ് അഫ് അസിസ്റ്റന്റ് കമാന്‍ഡന്റായ നവീന്‍ കുമാര്‍, കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍ സന്ദീപ് എന്നിവരുടെ സഹായത്താല്‍ കടത്തികൊണ്ടുവരുന്ന സ്വര്‍ണം മലപ്പുറം കോഴിക്കോട് ജില്ലകളിലെ ചില ജ്വല്ലറികളില്‍ എത്തിക്കുന്നുവെന്നും ഇതില്‍ നിന്ന് ലഭിക്കുന്ന ഹവാല പണം ദല്‍ഹിയിലേക്ക് പോകുന്നുമെന്നായിരുന്നു കേസ്. ഉദ്യോഗസ്ഥര്‍ അനധികൃമായി സ്വത്തുസമ്പാദനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി പോലിസ് കേസ് വിജിലന്‍സിന് കൈമാറുകയായിരുന്നു.
തെയ്യാലയിൽ ഹൈസ്കൂൾ വിദ്യാർഥിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
കേസ് നേരിടുന്ന നവീന്‍ കുമാര്‍ നിലവില്‍ സസ്‌പെന്‍ഷനിലാണ്. സന്ദീപ് ഇപ്പോള്‍ കോഴിക്കോട് ജി എസ് ടി വകുപ്പിലാണ്. ഇവരുടെ വീടുകളിലും ബന്ധുക്കളുടെ വീടുകളിലും വിജിലന്‍സ് റെയ്ഡ് നടത്തി.
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




