വന്യജീവി ആക്രമണം; ശാസ്ത്രീയ പദ്ധതി നടപ്പാക്കണം – റസാഖ് പാലേരി

വന്യജീവി ആക്രമണം; ശാസ്ത്രീയ പദ്ധതി നടപ്പാക്കണം – റസാഖ് പാലേരി

മലപ്പുറം: മനുഷ്യനു നേരെയുള്ള വന്യജീവി ആക്രമണം ഒഴിവാക്കാന്‍ ശാസ്ത്രീയ പദ്ധതികള്‍ തയ്യാറാക്കി കൃത്യമായി നടപ്പിലാക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടി മലപ്പുറം ജില്ല കമ്മിറ്റി നിലമ്പൂരില്‍ സംഘടിപ്പിച്ച ഡി.എഫ്.ഒ. ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവില്‍ നിരവധി പദ്ധതികള്‍ നടപ്പിലാക്കപ്പെടുന്നത് പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമായിട്ടല്ല; അഴിമതിക്ക് വേണ്ടി മാത്രമാണ്. ഇത്തരം പദ്ധതികളിലെ അഴിമതി അന്വേഷിച്ച് ഉത്തരവാദികളായവരെ കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ വലിയ പ്രക്ഷോഭങ്ങള്‍ക്ക് വെല്‍ഫെയര്‍ പാര്‍ട്ടി നേതൃത്വം നല്‍കുമെന്നും റസാഖ് പാലേരി പറഞ്ഞു.

ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കൃഷ്ണന്‍ കുനിയില്‍, മുനീബ് കാരക്കുന്ന്, ജില്ലാ വൈസ് പ്രസിഡന്റുമാരായ ആരിഫ് ചുണ്ടയില്‍, സുഭദ്രവണ്ടൂര്‍, എഫ്.ഐ.ടി.യു. ജില്ല പ്രസിഡണ്ട് ഖാദര്‍ അങ്ങാടിപ്പുറം, വുമണ്‍ ജസ്റ്റിസ് ജില്ല വൈസ് പ്രസിഡണ്ട് ബിന്ദു പരമേശ്വരന്‍, പ്രവാസി വെല്‍ഫെയര്‍ ഫോറം ജില്ലാ സെക്രട്ടറി അമീര്‍ ഷാ, പാര്‍ട്ടി ജില്ലാ കമ്മിറ്റിയംഗങ്ങളായ ദാമോദരന്‍ പനക്കല്‍, മജീദ് ചാലിയാര്‍, മൊയ്തീന്‍ അന്‍സാരി എന്നിവര്‍ സംസാരിച്ചു.

തവനൂരിൽ ബസ് ഡ്രൈവറെ ബസ്സിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി

ലത്തീഫ് ഒതായ്, സവാദ് മൂലേപ്പാടം, സൈതാലി വലമ്പൂര്‍, ബുഷ്റ അരീക്കോട്, മജീദ് വണ്ടൂര്‍, ഹമീദ് എടക്കര, സി.എം. അബ്ദല്‍ അസീസ്, നസീറ പി.പി, കെ.സി അഹമ്മദ് കുട്ടി തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

Sharing is caring!