തവനൂരിൽ ബസ് ഡ്രൈവറെ ബസ്സിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി
കുറ്റിപ്പുറം: ബസ് ഡ്രൈവറെ ബസ്സിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. തൃശ്ശൂർ കുറ്റിപ്പുറം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ദുർഗ ബസ്സിലെ ഡ്രൈവർ തൃശ്ശൂർ മുളയം വലക്കാവ് സ്വദേശി മുണ്ടയൂർ വളപ്പിൽ രാജേഷ് (44) നെ ആണ് ബസ്സിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വ്യാഴാഴ്ച രാത്രി ബസ് തവനൂര്‍ വൃദ്ധ മന്ദിരത്തിന് സമീപം നിര്‍ത്തിയിട്ടതിന് ശേഷം അതിനുള്ളില്‍ കിടന്നുറങ്ങിയതായിരുന്നു. രാവിലെ ബസ്സിലെ മറ്റു ജീവനക്കാർ എത്തി തട്ടി വിളിച്ചപ്പോൾ അനക്കം ഇല്ലായിരുന്നു. ഉടനെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും മരിച്ചിരുന്നു. 20 വർഷമായി ബസ് ജീവനക്കാരനാണ് മരിച്ച രാജേഷ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




