മഞ്ഞപ്പിത്ത പ്രതിരോധപ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തി
മലപ്പുറം: ഇരുമ്പൂഴി ടൗണ്‍ പ്രദേശത്തെ മഞ്ഞപ്പിത്ത രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലാ ആരോഗ്യ വകുപ്പിന്റെ പൊതുജനാരോഗ്യ വിഭാഗം സ്ഥലം സന്ദര്‍ശിച്ച് പ്രവര്‍ത്തനം വിലയിരുത്തി. രോഗം റിപ്പോര്‍ട്ട് ചെയ്ത ഇരുമ്പൂഴി ജി എം യു പി സ്‌കൂള്‍,ടൗണ്‍ മസ്ജിദ് പരിസര പ്രദേശങ്ങള്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് പരിസരത്തെ കിണറുകള്‍ പരിശോധിക്കുകയും കുട്ടികളുള്‍പ്പെടെയുള്ളവര്‍ക്ക് വ്യക്തി ശുചിത്വ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.
ആനക്കയം പ്രാഥമികാരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരും ആനക്കയം ഗവര്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്‍ എസ് എസ് യൂണിറ്റും ചേര്‍ന്ന് പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. ഇത് സംബന്ധിച്ച് ഡെപ്യൂട്ടി ഡി എം ഒ ഡോ. സി ഷുബിന്‍ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റുമാരായ സുരേഷ് കുമാര്‍ ,ദിനേശ്,ആനക്കയം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷബ്‌ന പര്‍വിന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ പി സബാസ്റ്റ്യന്‍,ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ യു നദീര്‍ അഹമ്മദ്, ഇ ഹഫീസ് ഷാഹി, എം രഞ്ജിത്ത് , ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സുമാര്‍, മിഡില്‍ ലെവല്‍ സര്‍വ്വീസ് പ്രൊവൈഡര്‍മാര്‍, ആശാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
രണ്ടാഴ്ച്ചക്കിടെ കാട്ടാനയുടെ ആക്രമണത്തിൽ നിലമ്പൂരിൽ രണ്ടാമത്തെ മരണം
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




