രണ്ടാഴ്ച്ചക്കിടെ കാട്ടാനയുടെ ആക്രമണത്തിൽ നിലമ്പൂരിൽ രണ്ടാമത്തെ മരണം

രണ്ടാഴ്ച്ചക്കിടെ കാട്ടാനയുടെ ആക്രമണത്തിൽ നിലമ്പൂരിൽ രണ്ടാമത്തെ മരണം

നിലമ്പൂർ: ആനയുടെ ആക്രമണത്തിൽ നിലമ്പൂരിൽ രണ്ടാഴ്ച്ചയ്ക്കിടെ രണ്ടാമത്തെ മരണം. എടക്കര ഉച്ചക്കുളം നഗർ സ്വദേശിനി സരോജിനി (50) ബുധനാഴ്ച രാവിലെ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

സരോജിനിയും, അവരുടെ ഭർത്താവും മറ്റ് അംഗങ്ങളും ആടുകളെ മേയ്ക്കാൻ കാട്ടിലേക്ക് പോയ സമയത്താണ് സംഭവം. വീട്ടിൽ നിന്ന് 500 മീറ്റർ അകലെയുള്ള കാട്ടിലാണ് ആനക്കൂട്ടം ഇവരെ ആക്രമിച്ചത്. ആനകളെ കണ്ട് ചിതറി ഓടുന്നതിനിടെ സരോജിന് ഒരു ആനയുടെ മുന്നിൽ പെടുകയായിരുന്നു.

ആനയുടെ ആക്രമണത്തിൽ ആന്തരികാവയവങ്ങൾക്കടക്കം ​ഗുരുതര പരുക്ക് പറ്റിയ സരോജിനി സംഭവ സ്ഥലത്ത് തന്നെ മരണപ്പെടുകയുമായിരുന്നു.

ബെം​ഗളൂരുവിൽ ബൈക്കപകടം, മലപ്പുറത്തെ യുവാവ് മരിച്ചു

 

Sharing is caring!