ബെം​ഗളൂരുവിൽ ബൈക്കപകടം, മലപ്പുറത്തെ യുവാവ് മരിച്ചു

ബെം​ഗളൂരുവിൽ ബൈക്കപകടം, മലപ്പുറത്തെ യുവാവ് മരിച്ചു

മലപ്പുറം: ബെംഗളൂരുവില്‍ ബൈക്ക് റോഡില്‍ തെന്നിമറിഞ്ഞ് മലയാളി യുവാവിന് ദാരുണാന്ത്യം. മലപ്പുറം കാവനൂര്‍ പുല്ലംപറമ്പ് സ്വദേശി വിളയില്‍ ഹൗസ് മൊയ്ദുവിന്റെ മകന്‍ മുഹമ്മദ് മഹ്റൂഫ് (27) ആണ് മരിച്ചത്.

ഇന്ന് രാവിലെ നാഗവര റോഡിലായിരുന്നു അപകടം നടന്നത്. യുവാവ് സഞ്ചരിച്ച ബൈക്ക് റോഡില്‍ തെന്നി മറിയുകയായിരുന്നു. ഉടനെ തൊട്ടടുത്തുള്ള ശ്യാംപുര അംബേദ്കര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ബെംഗളൂരുവിലെ ഒരു സ്വകാര്യ കമ്പനിയില്‍ ഒന്നര വര്‍ഷത്തോളമായി ജോലി ചെയ്തു വരികയാണ് മുഹമ്മദ് മഹ്റൂഫ്. യുവാവിന്റെ മൃതദേഹം നാട്ടില്‍ എത്തിച്ചു. സംസ്‌കാരച്ചടങ്ങുകള്‍ നാളെ രാവിലെ ഒമ്പതിന് കാവനൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.സമസ്തയിലെ തർക്ക പരിഹാരത്ത് ആയുസ് ഒരുദിനം; അതൃപ്തി അറിയിച്ച് ലീ​ഗ് നേതൃത്വം

Sharing is caring!