നിറം പോരെന്ന് പറഞ്ഞ് അവഹേളനം; നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തി

നിറം പോരെന്ന് പറഞ്ഞ് അവഹേളനം; നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തി

കൊണ്ടോട്ടി: കൊണ്ടോട്ടിയിൽ നവവധുവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കൊണ്ടോട്ടി സ്വദേശിനി ശഹാന മുംതാസിനെയാണ് (19) വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ പത്ത് മണിയോടെയാണ് സംഭവം.

ശഹാനയുടെ ആത്മഹത്യ മാനസിക പീഡനം മൂലമെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തിയിട്ടുണ്ട്. നിറത്തിൻ്റെ പേരിൽ ഭർത്താവ് നിരന്തരം മാനസികമായി ഉപദ്രവിച്ചുവെന്നാണ് കുടുംബത്തിൻ്റെ ആരോപണം. ഇതേ കാരണത്താൽ വിവാഹ ബന്ധം വേർപ്പെടുത്താൻ ഇയാൾ പെൺകുട്ടിയെ നിർബന്ധിച്ചുവെന്നാണ് കുടുംബത്തിൻ്റെ ആരോപണം. ഇംഗ്ലീഷ് ഭാഷയിൽ സംസാരിക്കാൻ കഴിയില്ലെന്ന് പറഞ്ഞും കുറ്റപ്പെടുത്തിയതായും കുടുംബം അറിയിച്ചു. ഭർത്താവ് മൊറയൂർ സ്വദേശി അബ്‌ദുൽ വാഹിദിനും മാതാപിതാക്കൾക്കും എതിരെയാണ് പെൺകുട്ടിയുടെ കുടുംബം ആരോപണം ഉയർത്തിയിരിക്കുന്നത്. 2024 മെയ് 27 ന് ആയിരുന്നു ശഹാനയുടെ വിവാഹം.

ഏകദേശം 20 ദിവസത്തോളമാണ് ഇരുവരും ഒരുമിച്ച് കഴിഞ്ഞതെന്ന് ബന്ധുക്കൾ പറഞ്ഞു. വിവാഹത്തിന് മുന്നേ തന്നെ ഇത്തരമൊരു പ്രശ്നമുണ്ടെങ്കിൽ അറിയാക്കാമായിരുന്നു. അത് ചെയ്തില്ല. വിവാഹത്തിന് ശേഷമുണ്ടായ പ്രശ്നങ്ങളൊന്നും യുവതി വീട്ടിൽ പറഞ്ഞിരുന്നില്ല. പിന്നീട് പെൺകുട്ടി പഠിച്ചിരുന്ന കോളേജിലെ അധ്യാപകരാണ് കുട്ടിയുടെ മാനസികാവസ്ഥ കണ്ട് കാര്യങ്ങൾ ചോദിച്ച് മനസിലാക്കിയത്. കുടുംബം ഇടപെട്ട് പ്രശ്ന പരിഹാരത്തിന് ശ്രമിച്ചെങ്കിലും ഭർതൃ വീട്ടുകാരിൽ നിന്നും അനുകൂല നിലപാടല്ല ലഭിച്ചത്.

പ്ലസ് ടു വിദ്യാർഥിനിയുടെ മരണം; അധ്യാപകർക്കെതിരെ ആത്മഹത്യപ്രേരണയ്ക്ക് കേസെടുക്കണമെന്ന് കുടുംബം

മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഭർത്താവ് വിദേശത്താണ്. കൊണ്ടോട്ടി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Sharing is caring!