ഇടഞ്ഞ ആന ഒരാളെ കൊന്ന സംഭവത്തിൽ കലക്ടർക്ക് ഹൈക്കോടതിയുടെ വിമർശനം
കൊച്ചി: തിരൂർ പുതിയങ്ങാടി നേർച്ചക്കിടെ ആന ഇടഞ്ഞതിനെ തുടർന്ന് ഒരാൾ മരിച്ച സംഭവത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാത്തതിന് മലപ്പുറം ജില്ലാ കലക്ടർക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. ഇത്തരമൊരു സംഭവത്തിന്റെ ഗൗരവവും അടിയന്തര സ്വഭാവവും മനസിലാകുന്നില്ലെങ്കിൽ കലക്ടർ എങ്ങനെയാണ് ആ പദവി വഹിക്കുന്നത് എന്ന് കോടതി ചോദിച്ചു. ആന എടുത്തെറിഞ്ഞതിനെ തുടർന്ന് ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ വിശദമായ റിപ്പോർട്ട് ഉടൻ സമര്‍പ്പിക്കാനും ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, പി.ഗോപിനാഥ് എന്നിവരുടെ പ്രത്യേക ബെഞ്ച് നിർദേശിച്ചിട്ടുണ്ട്. ഫെബ്രുവരി 15ന് നാട്ടാന സെൻസസ് പൂർത്തിയാക്കണമെന്നും കോടതി നിർദേശിച്ചു.
പുതിയങ്ങാടി നേർച്ചക്കിടെ ആന ഇടഞ്ഞതിനെ തുടർന്ന് ഏഴൂർ സ്വദേശി കൃഷ്ണൻകുട്ടി (60) മരിച്ചിരുന്നു. ആന എഴുന്നെള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി മാർഗനിർദേശങ്ങൾ സുപ്രീം കോടതി റദ്ദാക്കിയതിനു ശേഷമായിരുന്നു ഈ സംഭവം. ഇതിനെക്കുറിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ ഡിസംബർ 19ന് കോടതി നിർദേശം നൽകിയിരുന്നു. എന്നാൽ ജില്ലാ കലക്ടറിൽ നിന്ന് ലഭിച്ച വിവരങ്ങൾ അവ്യക്തമാണെന്ന് ഇന്ന് കേസ് പരിഗണിച്ചപ്പോൾ അഭിഭാഷകൻ അറിയിച്ചു. ഇതിനോട് രൂക്ഷമായ പ്രതികരണമാണ് കോടതിയിൽ നിന്നുണ്ടായത് കടുത്ത വിമർശനം ഉന്നയിച്ചതും.
നാട്ടാന സർവെ ഒരു മാസത്തിനകം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശിച്ചു. ഡിസംബർ 19ന് ഇതു സംബന്ധിച്ച് നിർദേശം നൽകിയിരുന്നു. തുടർന്നാണ് ഫെബ്രുവരി 15 റിപ്പോർട്ട് സമർപ്പിക്കാനുള്ള തിയതിയായി തിരഞ്ഞെടുത്തത്. ആനയുടെ ഉടമസ്ഥാവകാശം ആർക്കെന്ന് സർവെ കഴിയുമ്പോൾ മനസിലാകുമെന്ന് കോടതി ഇന്ന് പരാമർശിച്ചു. ആനകളെ സ്വന്തമാക്കി വച്ചിരിക്കുന്ന പലരുടെയും പേരിൽത്തന്നെയാണോ അതിന്റെ ഉടമസ്ഥത എന്ന് അറിയേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.
പ്ലസ് ടു വിദ്യാർഥിനിയുടെ മരണം; അധ്യാപകർക്കെതിരെ ആത്മഹത്യപ്രേരണയ്ക്ക് കേസെടുക്കണമെന്ന് കുടുംബം
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




