മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ എട്ടോളം പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി

മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ എട്ടോളം പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി

അരീക്കോട്: മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ എട്ടോളം പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി. അയല്‍വാസിയും ബന്ധുക്കളുമടക്കം എട്ടു പേര്‍ക്കെതിരെയാണ് പരാതി നല്‍കിയിട്ടുള്ളത്. യുവതിയെ പല സ്ഥലങ്ങളിലും കൊണ്ടുപ്പോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സംഭവത്തില്‍ അരീക്കോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും പീഡനത്തിനിരിയാക്കിയെന്നാണ് പരാതി. കൂടാതെ യുവതിയുടെ 15 പവന്‍ സ്വര്‍ണവും കവര്‍ന്നു. മുഖ്യപ്രതി യുവതിയെ പലര്‍ക്കും കാഴ്ചവെച്ചുവെന്ന് എഫ്ഐആറില്‍ പറയുന്നു. കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം നിലവില്‍ കേസ് അന്വേഷിക്കുന്നു.

2023ൽ അരീക്കോട് ലോഡ്ജിൽ വെച്ചായിരുന്നു കേസിനാസ്പദമായ ആദ്യ സംഭവം. വിനോദ യാത്ര കൊണ്ടുപോകാമെന്ന് പറഞ്ഞ് യുവതിയെ വീട്ടിൽ നിന്ന് മഞ്ചേരിയിൽ എത്തിക്കുകയും അവിടെ നിന്ന് കാറിൽ അരീക്കോട് എത്തിച്ച് ഒന്നാം പ്രതിയും സുഹൃത്തും ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. പിന്നീട് രണ്ട് മാസത്തിന് ശേഷം മാനന്തവാടിയിൽ വെച്ചും പീഡിപ്പിച്ചു. അതിന് ശേഷം മൂന്നാമത് ഒരാൾക്ക് യുവതിയെ പീഡിപ്പിക്കാൻ വള്ളുവമ്പ്രത്ത് ഒന്നാം പ്രതി എത്തിക്കുകയും ചെയ്തു എന്നാണ് കേസ്.

പരാതി പിന്‍വലിക്കണമെന്ന് പല തവണകളിലായി പ്രതികള്‍ യുവതിയുടെ കുടുംബത്തോട് ഭീഷണി മുഴക്കിയെന്നും ആരോപണമുണ്ട്.

പി വി അൻവർ എം എൽ എ സ്ഥാനം രാജിവെക്കുമോ? നാളെ അറിയാം

Sharing is caring!