മലപ്പുറം സി പി എമ്മിനൊ ഇനി വി പി അനിൽ നയിക്കും

മലപ്പുറം സി പി എമ്മിനൊ ഇനി വി പി അനിൽ നയിക്കും

താനൂർ: സിപി എം മലപ്പുറം ജില്ലാ സെക്രട്ടറിയായി വി പി അനിലിനെ തിരഞ്ഞെടുത്തു. കമ്മിറ്റിയിലേക്ക് 12 പുതുമുഖങ്ങള്‍. ആകെ 38 അംഗങ്ങളാണ് ജില്ലാ കമ്മിറ്റിയിലുള്ളത്.

കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍: ഇ എൻ മോഹൻദാസ്, വി ശശികുമാർ, വി എം ഷൗക്കത്ത്, വി പി സക്കറിയ, ഇ ജയൻ, കെ പി സുമതി, വി രമേശൻ, പി കെ ഖലീമുദ്ദീൻ, പി കെ അബ്ദുള്ള നവാസ്, കൂട്ടായി ബഷീർ, പി ജ്യോതിഭാസ്, കെ പി അനില്‍, പി ഹംസക്കുട്ടി, ഇ പത്മാക്ഷൻ, കെ ഭാസ്കരൻ, കെ പി ശങ്കരൻ, ബി മുഹമ്മദ് റസാഖ്, വി പി സോമസുന്ദരൻ, വി ടി സോഫിയ, കെ ശ്യാംപ്രസാദ്, ഇ സിന്ധു, ടി സത്യൻ, ടി രവീന്ദ്രൻ, എം പി അലവി, കെ മജ്‌നു.

പുതുമുഖങ്ങള്‍: അഡ്വ. ഷീന രാജൻ, ഇ രാജേഷ്, ടി എം സിദ്ദിഖ്, അഡ്വ. കെ ഫിറോസ് ബാബു, ഇ അഫ്സല്‍ (എസ്‌എഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം, ജില്ലാ പഞ്ചായത്തംഗം), സി പി മുഹമ്മദ്കുഞ്ഞി, കെ മോഹനൻ, പി കെ മോഹൻദാസ്, കെ ടി അലവിക്കുട്ടി, ഗഫൂർ പി ലില്ലീസ്, പി ഷബീർ (ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡൻ്റ്), എൻ ആദില്‍ (എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറി).

ജില്ലയുടെ സമ​ഗ്രമായ വികസനത്തിന് രാഷ്ട്രീയത്തിന് അതീതമായി ചെയ്യേണ്ടതെല്ലാം ഈ യോ​ഗത്തിൽ ഉയർന്നു വന്നിട്ടുണ്ട്. അക്കാര്യങ്ങളെല്ലാം മുന്നോട്ട് കൊണ്ടുപോകുമെന്ന് വി പി അനിൽ പറഞ്ഞു.

അബ്ദുറഹിമാൻ ജയിച്ചത് എസ് ഡി പി ഐ വോട്ട് നേടി-പി കെ ഫിറോസ്

Sharing is caring!